മമ്മൂട്ടി – മോഹൻലാൽ ചിത്രങ്ങൾ മെയ്‌ മാസം ഒടിടിയിൽ; ആവേശത്തിൽ ആരാധകരും… മമ്മൂട്ടിയുടെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസിന്റെ തിയ്യതി അറിയാം… | Puzhu VS 12th Man

Puzhu VS 12th Man : തിയ്യറ്റർ റീലീസുകൾക്കൊപ്പം മെയ്‌ മാസം മലയാളം ഒടിടി പ്രേക്ഷകർക്കും ഉത്സാവന്തരീക്ഷമാണ് വാഗ്ദാനം ചെയ്യുന്നത്. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളുടെ ഡയറക്റ്റ് ഒടിടി റിലീസിന് പുറമെ മറ്റു നിരവധി ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമിലൂടെ മെയ്‌ മാസം പ്രേക്ഷകരിലേക്കെത്തും. ചിത്രങ്ങൾ എത്തുന്ന പ്ലാറ്റ്ഫോമും തിയ്യതിയും നമുക്കൊന്ന് പരിശോധിക്കാം. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ ആണ് മെയ് മാസം ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് ആദ്യം എത്തുക.

സംവിധായക റഹീന പി.ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത്, ഇന്ദ്രൻസ്, മാളവിക മേനോൻ, ആത്മീയ രാജൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സോണി ലിവ് – ലൂടെ മെയ്‌ 13-നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. മമ്മൂട്ടിയുടെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ചിത്രം കൂടിയാണ് ‘പുഴു’.

അടുത്തതായി മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ’12th Man’ ആണ് ഡയറക്റ്റ് ഒടിടി റിലീസായി മെയ്‌ മാസം പ്രേക്ഷകരിലേക്കെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം മെയ്‌ 21-ന് ഡിസ്നെ+ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ്ങിന് തയ്യാറെടുക്കുന്നത്. മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ, അനുശ്രീ, അനു സിതാര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

പത്ത് വർഷങ്ങൾക്ക് ശേഷം നടി നവ്യ നായർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തി’. കെവി അബ്ദുൽ നാസർ നിർമ്മിച്ച വികെ പ്രകാശ് ചിത്രം മനോരമ മാക്സിലൂടെ മെയ്‌ മാസം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ജിസ്‌ ജോയ് സംവിധാനം ചെയ്യുന്ന ‘ഇന്നലെ വരെ’ എന്ന ചിത്രവും മെയ്‌ മാസം ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.