അതി സുന്ദരിയും സ്വര മാധുര്യവും!! വൈക്കത്തപ്പനെ പാടിയുണര്‍ത്തി രാധികേച്ചി; ഭഗവാന് മുന്നിൽ താരപത്നിയുടെ ഭക്തിസാന്ദ്ര ഗാനാർച്ചന… | Radhika Suresh Gopi Song Viral Malayalam

Radhika Suresh Gopi Song Viral Malayalam : മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ​ഗോപി. സിനിമയ്ക്കകത്തും പുറത്തുമായി നിരവധി ആരാധകരുള്ള സൂപ്പർതാരത്തിന്റെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുണ്ട്. ഇപ്പോളിത വൈക്കം വിശ്വനാഥ ക്ഷേത്രത്തിൽ വൈക്കത്തപ്പന്റെ പാട്ടുകൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് നട സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷ് ഗോപി.

രാധിക തന്റെ സംഘത്തോടൊപ്പം വൈക്കത്തപ്പന്റെ മുന്നിലിരുന്നു വൈക്കത്ത ഗാനം ആലപിക്കുന്ന വീഡിയോ താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ടത്. രാധികയുടെ ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സുരേഷ് ഗോപിയുടെ ഭാര്യ രാധിക അധികം ആരും അറിയാത്ത ഒരു മികച്ച ഗായിക കൂടിയാണ്. സുരേഷ് ഗോപിയുടെയും രാധികയുടെയും വാർത്തകളെല്ലാം ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പലപ്പോഴും സുരേഷ് ഗോപിക്കൊപ്പം പൊതുവേദികളിലെത്തുന്ന രാധിക ഗാനം ആലപിക്കാറുണ്ട്.

എന്നാൽ പിന്നണിഗാന രംഗത്ത് ശോഭിക്കാൻ രാധികയ്ക്ക് താൽര്യമില്ല. ആക്ഷൻ കിങ്ങും സൂപ്പർ സ്റ്റാറുമ്മെല്ലാമായ സുരേഷ് ഗോപി തന്റെ ഭാര്യയെ എല്ലാ വേദികളിലും കൊണ്ടുവരാറുണ്ട്. സിനിമക്കു പുറമേ കുടുംബത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. തൊണ്ണൂറുകളിൽ തന്റെ ആക്ഷൻ സിനിമകളിലൂടെ തെലുങ്കിൽ അടക്കം വലിയ രീതിയിൽ ഫാൻസുണ്ടാക്കിയ നടനാണ് സുരേഷ് ​ഗോപി. ചില മലയാളികളെങ്കിലും അ​ദ്ദേഹത്തെ കുറ്റപ്പെടുത്താൻ കണ്ടെത്തുന്ന കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. അല്ലാത്തപക്ഷം സുരേഷ് ​ഗോപിയെ അളവില്ലാതെ സ്നേഹിക്കുന്നവരാണ് ഓരോ മലയാളികളും.

പൊതുപ്രശ്നങ്ങളിലടക്കം ഇടപെട്ട് സംസാരിക്കുകയും വേണ്ടത് തന്നെ കൊണ്ട് കഴിയുമ്പോലെ ചെയ്യുകയും ചെയുന്ന ഏക നടനാണ് സുരേഷ് ​ഗോപി. സുരേഷ് ഗോപിയെ പോലെ ഒട്ടനവധി ആരാധകർ ഭാര്യ രാധികയ്ക്കുമുണ്ട്. സിനിമാ മേഖലയിലെ മാതൃക ദമ്പതിമാരാണ് ഇവർ എന്ന് പറഞ്ഞാലും തെറ്റാക്കില്ല. 1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപി രാധിക ദാമ്പത്തികൾ വിവാഹം കഴിക്കുന്നത്. അഞ്ച് മക്കളാണ് ഇരുവർക്കുമുള്ളത്. അതിൽ ഒരാളായ ലക്ഷ്മി കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ ഒരു കാറപകടത്തിൽ മരിച്ചു. ഒന്നര വയസിലാണ് മകൾ ലക്ഷ്മി മരിക്കുന്നത്.

Rate this post