വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം.. റാഫിയെ തേടി വലിയൊരു സൗഭാഗ്യം.. ഞെട്ടൽ മാറാതെ താരം

ടെലിവിഷൻ പ്രേമികളുടെ ഇഷ്ട്ട പരമ്പര ചക്കപ്പഴത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് റാഫി. tiktok താരമായ റാഫി ആദ്യമായി അഭിനയരംഗത്തേക്ക് കടന്നു വരുന്നത് ചക്കപ്പഴത്തിലൂടെയാണ്. ലക്ഷകണക്കിന് ഫോളോവേഴ്സ് തന്നെ റാഫിക്ക് tiktok ൽ ഉണ്ടായിരിന്നു. ചക്കപ്പഴത്തിലൂടെ സുമേഷ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് റാഫി കാഴ്ചവെക്കുന്നത്.

അടുത്തിടെയാണ് റാഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹ ഒരുക്കത്തിലാണ് താരം ഇപ്പോൾ. ഇപ്പോഴിതാ റാഫിയെത്തേടി വലിയൊരു സന്തോഷവാർത്തയാണ് കടന്നു വന്നിരിക്കുന്നത്. സംസഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌സിൽ മികച്ച നടനുള്ള രണ്ടാമത്തെ നടനുള്ള പുരസ്‌കാരമാണ് റാഫിക്ക് ലഭിച്ചിരിക്കുന്നത്.


താരത്തിന് ലഭിച്ച ഈ വലിയൊരു അംഗീകാരത്തിന് ആശംസകളുമായി എത്തുകയാണ് നിരവധി ആരാധകർ. മികച്ച നടനായി തെരഞ്ഞെടുത്തിരിക്കുന്നത് കഥയറിയാതെ എന്ന സീരിയലിൽ നിന്നും ശിവജി ഗുരുവായൂരിനെയാണ്. മികച്ച നടിയായി അശ്വതി ശ്രീകാന്തും മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യനുമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Real vibes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.