റാഗി ഒരു സ്പൂൺ ഇങ്ങനെ കഴിക്കൂ.!! ഷുഗർ, കൊളസ്ട്രോൾ സ്വിച്ച് ഇട്ടപോലെ കുറക്കുന്നു; മുഖത്തിനും മുടിക്കും അത്യുത്തമം.!! | Ragi Benefits And Recipe

Ragi Benefits And Recipe : ഇഡ്‌ലി, ദോശ, പുട്ട് തുടങ്ങിയവയാണ് മലയാളികളുടെ സ്ഥിരം പ്രഭാത ഭക്ഷണം. അവയിൽ ഭൂരിഭാഗവും അരി പലഹാരങ്ങളാണ്. എന്നാൽ ഇതിൽ നിന്നും മാറി റാഗിയിൽ നിന്ന് നമ്മുക്ക് പലഹാരങ്ങൾ തയ്യാറാക്കാം. റാഗി കഴിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ കൂടെ ലഭിക്കും.

റാഗിയിൽ നിന്ന് തയ്യാറാക്കാവുന്ന ഏറ്റവും സ്വാദിഷ്ടമായ ഒരു ഐറ്റമാണ് മണിക്കൊഴുക്കട്ട. ഇത് എങ്ങനെയെന്ന് വിശദമായി നോക്കാം. മണിക്കൊഴുക്കാട്ട തയ്യാറാക്കാൻ, അര ഗ്ലാസ് റാഗിപ്പൊടിയും അതേ അളവിൽ വെള്ളവും എടുക്കുക. ഒരു ചീനച്ചട്ടിയിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് ചുവന്ന ഉള്ളി അരിഞ്ഞത്, പെരുംജീരകം, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് തിളപ്പിക്കുക.

വെള്ളം നന്നായി തിളച്ചാൽ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം റാഗി പൊടി ചേർത്ത് ഇളക്കി കുറച്ചു നേരം മൂടി വെക്കുക. വെള്ളം മാവിൽ നന്നായി ചേർന്ന് കട്ടിയാകുമ്പോൾ കൈകൊണ്ട് എളുപ്പത്തിൽ പരത്താവുന്നതാണ്. ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. അതിനുശേഷം ഈ ഉരുളകൾ ആവിയിൽ വേവിച്ചെടുക്കണം.

തുടർന്ന് ഒരു ഫ്രയിംഗ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കി എണ്ണ ചേർക്കുക. കടുകും ഉഴുന്ന് പരിപ്പും ചേർത്ത് പൊട്ടിച്ചെടിക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും തേങ്ങയും കൂടി ചേർക്കാം, പിന്നീട് ആവശ്യമുള്ള അളവിൽ ചില്ലി ഫ്‌ളെക്‌സ് ചേർക്കുക. ഇതിലേക്ക് ആവിയിൽ വേവിച്ച മണി കൊഴുക്കട്ട ചേർത്ത് നന്നായി ഇളക്കുക. ശേഷം ചൂടോടെ വിളമ്പാം. ഇപ്പോൾ രുചികരമായ റാഗി മണി കൊഴുക്കട്ട തയ്യാർ. വിശദമായി അറിയാൻ വീഡിയോ കാണാം.