ആഘോഷവേദിയിൽ ചെരുപ്പിടാതെ രാം ചരൺ..!! കാരണമന്വേഷിച്ച് സോഷ്യൽ മീഡിയ… | Ram Charan In RRR Celebration

Ram Charan In RRR Celebration : ആർ ആർ ആർ വിജയത്തിളക്കത്തിലാണ് രാം ചരൺ. ഇപ്പോഴിതാ പൂർണമായും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് നഗ്നപാദനായി നടക്കുന്ന രാംചരണിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. എല്ലാവർക്കും അറിയേണ്ടത് താരം ചെരുപ്പിടാത്തതിന്റെ കാരണമാണ്. താരം ഇപ്പോൾ ഒരു വ്രതം നോക്കുകയാണ്. ശബരിമല ദർശനത്തിന് മുന്നോടിയായി ഭക്തർ പിന്തുടരുന്ന ആചാരമായ അയ്യപ്പദീക്ഷയാണ് രാം ചരൺ ഇപ്പോൾ ആചരിക്കുന്നത്. താരത്തോടൊപ്പം ജൂനിയർ എൻ ടി ആർ, എസ് എസ് രാജമൗലി എന്നിവർ വിജയാഘോഷങ്ങളുടെ തിരക്കിലാണ്.

വെവ്വേറെ ഭാഷകളിലായി ചിത്രം ആയിരം കോടിയിലധികം കളക്ഷൻ നേടിയെടുത്തുകഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായ രാം ചരണിന്റെ ചിത്രങ്ങൾ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പ്രിടിച്ചുപറ്റുകയാണ്. നാല്പത്തിയെട്ടു ദിവസത്തോളം നീളുന്ന നോമ്പാണ് താരം അനുഷ്ഠിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ‘കറുപ്പിനഴക്’ എന്നൊക്കെ പറയുന്നത് യഥാർത്ഥത്തിൽ ഈ ചിത്രങ്ങളൊക്കെ കാണുമ്പോഴാണ് കൃത്യമാകുന്നത് എന്നാണ് ആരാധകർ തന്നെ കുറിക്കുന്നത്.

കറുപ്പ് കാവിയിൽ അതിസുന്ദരനായാണ് രാം ചരണിനെ കാണുന്നത്. രാമരാജുവായി റാം ചരണും ഭീം ആയി ജൂനിയര്‍ എന്‍ടിആറും ഗംഭീരപ്രകടനം കാഴ്ചവയ്ക്കുന്നുണ്ട് ആർ ആർ ആർ ചിത്രത്തില്‍. ഇരുവരുടേയും ആരംഭസീനുകളും ഇരുവരും ഒന്നിച്ചുള്ള പടയോട്ടവും അതിഗംഭീരമായി സ്‌ക്രീനില്‍ എത്തിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ആക്ഷന്‍, ഡാന്‍സ്, ഇമോഷണൽ രംഗങ്ങള്‍ എന്നിവയില്‍ ഇവരും കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

ഇരുവര്‍ക്കുംകൃത്യമായ സ്‌പേസ് നല്‍കുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളതും. വില്ലന്റെ വീഴ്ചയില്‍ സന്തോഷിക്കുകയും നായകന്റെ വേദനയില്‍ സങ്കടപ്പെടുകയും ചെയ്യുന്ന തരത്തില്‍ പ്രേക്ഷകരിലേക്ക് കഥാപാത്രങ്ങളെ അടുപ്പിക്കുന്നതില്‍ എസ്എസ് രാജമൗലി എന്ന സംവിധായകന്‍ മികച്ച വിജയം കണ്ടിട്ടുമുണ്ട്. എന്തായാലും നഗ്നപാദനായി കറുത്ത വേഷത്തിലുള്ള രാം ചരണിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.