കുശ്ബൂ ഇഡിലിയുടെ ആ രഹസ്യം ഇതാണ്; പഞ്ഞി പോലത്തെ കുശ്ബൂ ഇഡിലി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Rameswaram Idli Recipe Malayalam
Rameswaram Idli Recipe Malayalam : ഇഡ്‌ലി ഇഷ്ടമാണോ നിങ്ങൾക്ക്.? രാവിലെ ബ്രേക്ഫാസ്റ്റിന് പൂ പോലത്തെ ഇഡലി കഴിക്കാൻ പലർക്കും ഇഷ്ടമായിരിക്കും. ആവിയിൽ പുഴുങ്ങുന്ന നമ്മുടെ ഇഡലി നമ്മുടെ നാട്ടിൽ മാത്രമല്ല മറുനാട്ടിലും ഒത്തിരി ഇഷ്ടക്കാരുണ്ട്, പുതിയൊരു പേരിൽ തമിഴ്നാട്ടിൽ ലഭിക്കുന്നതിന് എന്തായിരുന്നു കാരണം എന്നുള്ളതാണ് ഇന്നിവിടെ പറയുന്നത്.
കറി ഒന്നുമില്ലെങ്കിലും വെറുതെ കഴിക്കാനും വളരെ രുചികരമാണ് ഈയൊരു വിഭവം, കുശ്ബൂ ഇഡ്‌ലി എന്ന പേരിൽ കിട്ടുന്ന സാമ്പാറും ചമ്മന്തിയും അവരുടെ ഒരു സ്പെഷ്യൽ പുതിന ചമ്മന്തിയും കൂടിയാണ് തരുന്നത്. ഹോട്ടലുകളിൽ വൻ പ്രചാരത്തിലുള്ള ഈ ഇഡലി നമുക്ക് വീട്ടിൽ വളരെ നിഷ്പ്രയാസം തയ്യാറാക്കാം. പഞ്ഞി പോലത്തെ കുശ്ബൂ ഇഡ്‌ലി കഴിച്ചിട്ടുണ്ടോ?
ഒരിക്കൽ കഴിച്ചാൽ തോന്നിപോകും ഇത്രയും സോഫ്റ്റ് ഇഡ്‌ലി ഉണ്ടോ എന്ന്. സോഫ്റ്റ് എന്ന് പറഞ്ഞാൽ പോരാ അത്രയും മൃദുവായ ഒരു ഇഡലി, അത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്, വളരെ രുചികരമായ കുശ്ബൂ ഇഡ്‌ലി തമിഴ് നാടിന്റെ സ്വന്തം ആണ്. തമിഴ്നാട്ടിൽ പോയാൽ വളരെ പ്രസിദ്ധമായ ഈ ഇഡ്‌ലി പല ഹോട്ടലുകളിലും കാണാം. അരിയും ഉഴുന്നും ഉലുവയും കുറച്ച് ചൗരിയും ചേർത്താണ് തയ്യാറാക്കുന്നത്.
ചവ്വരി ഇതിന്റെ ഒപ്പം തന്നെ കുതിർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുന്നു. അതിനുശേഷം ഇത് ഒരു ദിവസം അടച്ചു വയ്ക്കുക. അടച്ചുവച്ച് കഴിഞ്ഞ് പിറ്റേദിവസം സാധാരണ തയ്യാറാക്കുന്ന പോലെ തയ്യാറാക്കിയെടുക്കുക മാർദ്ദവം കൂടുതൽ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit : Bincy’s Kitchen