ആരാധകർക്ക് മുൻപിൽ വീണ്ടും ചടുല നൃത്തചുവടുകളുമായി ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നർ റംസാൻ

മഴവിൽ മനോരമ എന്ന ടിവി ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത് ഇന്ത്യൻ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ മുൻനിരയിലുണ്ടായിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ജനങ്ങൾക്ക് സുപരിചിതനായ വ്യക്തിയാണ് റംസാൻ മുഹമ്മദ്. ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നറായി റംസാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ചില മലയാള ചിത്രങ്ങളിലും, പരസ്യ ചിത്രങ്ങളിലും വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഒരു പുതിയ ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ചടുലമായ ചുവടുകൾ വെച്ച് അന്തിക സനി കുമാറിനൊപ്പം നൃത്തം വെക്കുകയാണ് റംസാൻ. ‘മേരി ജാൻ ‘എന്ന ഹിന്ദി ഹിറ്റ്‌ സോങ് ആണ് ഇരുവരും തകർത്ത് ആടുന്നത്. സോഷ്യൽ മീഡിയകളിലൂടെ ജനങ്ങൾക്ക് സുപരിചിതമായ വ്യക്തിയാണ് അനന്തിക. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ, ഇൻസ്റ്റഗ്രാം സ്റ്റാർ, ഡാൻസർ, യൂട്യൂബർ ഇങ്ങനെയെല്ലാം നിരവധി മേഖലകളിൽ സജീവമാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന മേരി ജാൻ എന്ന ഈ നൃത്തം ആരാധകരുടെ മനസ്സ് നിറക്കുന്നു.

പ്രണയത്തിന്റെ ഒരു വശ്യത ഈ നൃത്തത്തിൽ നമുക്ക് അടുത്തറിയാൻ സാധിക്കുന്നു. മനോഹര നൃത്ത ചുവടുകളിലൂടെ ഇരുവരും ജന ശ്രദ്ധയാകർഷിക്കുകയാണ്. ഒരു ലക്ഷത്തിൽപരം ആളുകളാണ് ഇതിനോടകം ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുൻപ് അമൽ നീരദിന്റെ സംവിധാ നത്തിൽ മെഗാസ്റ്റാർ നായകനായി പുറത്തിറങ്ങിയ “ഭീഷ്മപർവ്വം” എന്ന സിനിമയിലെ വൈറൽ ഗാനങ്ങളിൽ ഒന്നായ ” ആകാശം പോലെ” എന്ന് തുടങ്ങുന്ന ഗാനത്തിന് റൊമാന്റിക് ചുവടു വെച്ചത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

പട്ടണത്തിൽ ഭൂതം (2009), ഡോക്ടർ ലവ് (2011), ത്രീ കിംഗ്സ് (2011), ഈ അടുത്ത കാലം (2012) എന്നിവയാണ് റംസാൻ അഭിനയിച്ച മലയാള ചിത്രങ്ങൾ. കൂടാതെ ഈയടുത്ത് ടെലിവിഷൻ ഹിറ്റ്‌ പരമ്പരയായ ബിഗ് ബോസ് സീസൺ ത്രീയിലും എന്റെതായ കഴിവ് റംസാൻ പ്രകടിപ്പിച്ചിരുന്നു. നിരവധി ആളുകളാണ് റംസാന് പിന്തുണയാത്തിയത്. സോഷ്യൽ മീഡിയകളിൽ എല്ലായിപ്പോഴും റംസാൻ സജീവമാണ്. 74800 ഓളം ആളുകളാണ് റംസാനെ ഇൻസ്റ്റ ഗ്രാമിൽ പിന്തുണക്കുന്നത്.