രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ

നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും വളര്‍ന്നു വരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവല്‍. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു പഴമില്ല. ഹൃദ്രോഗത്തിനെ പോലും ചെറുക്കുന്ന ആന്റിഓക്സിഡന്റ്സ് കൊണ്ട് സമ്പന്നമാണ് ഓരോ ഞാവൽക്കായും.

വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നീട് അധികം പരിചരണം ഞാവലിനു ആവശ്യമില്ല. 100-120 വര്‍ഷം വരെയാണ് ഞാവൽ മരത്തിന്റെ ആയുസ്സ്. കേരളത്തില്‍ എല്ലായിടത്തും ഞാവല്‍ നന്നായി കായ്ക്കുന്നുണ്ട്. നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് ഞാവല്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്.

വലിയ മരമായും ചട്ടിയിലെ ഒതുങ്ങിയ ചെടിയായും വളർത്താം. കായ്ക്കുന്നത് മഴക്കാലത്തായതിനാൽ കായകൾ മിക്കതും പൊഴിഞ്ഞു പോകുമെന്നതാണ് പ്രശ്നം. ചട്ടിയിൽ വളർത്തിയാൽ ഈ കുഴപ്പമില്ല. വേഗത്തിൽ കായ്ക്കും. രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവലിനെ കുറിച്ചാണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.