റവയും തക്കാളിയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ🤤

റവയും തക്കാളിയും നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകളാണ്. റവയും തക്കാളിയും കൊണ്ട് ഉണ്ടാക്കാവുന്ന ഒരു അടിപൊളി ബ്രെക്ക്ഫാസ്റ് റെസിപ്പി ആണ് എന്ന് നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്തുന്നത്. എന്നും ഒരേ രീതിയിൽ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി രുചികൾ പരീക്ഷിച്ചു നോക്കൂ. വ്യത്യസ്ത രുചിക്കൂട്ടുകൾ ഇഷ്ട്ടപെടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപെടും.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തക്കാളി വഴറ്റിയെടുക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ആഡ് ചെയ്യുക. ശേഷം അല്പം കാശ്മീരി മുളകുപൊടി, അല്പം മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക. ഇത് ഒരു മിക്സി ജാറിലേക്ക് ഇട്ടശേഷം അല്പം റവ കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. വെള്ളം ആവശ്യത്തിന് ചേർക്കണം. റവ ചേർത്ത അതെ അളവിൽ തന്നെ കുറച്ച് അരിപ്പൊടിയും ചേർക്കുക. ഈ മാവ് അൽപനേരം മൂടിവെക്കുക.

അഞ്ചുമിനിറ്റിനുശേഷം ഒരു പാനിൽ ദോശ പോലെ ഒഴിച്ച് ഉണ്ടാക്കിയെടുക്കാം. അസാധ്യ രുചി തന്നെ. മറ്റു കറികളോ ഒന്നും തന്നെ ഈ ദോശക്ക് വേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത. തയ്യാറാക്കുന്ന വിധം വീഡിയോയിലൂടെ വിശദമായി കാണാം. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By RamshiLadies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.