ഒരു പാതിരാ പ്രണയം❤️പുത്തൻ പ്രണയ വീഡിയോ പങ്കുവെച്ച് റെബേക്ക സന്തോഷ്‌

സീരിയൽ താരം റെബേക്ക സന്തോഷിന് മലയാളികൾക്കിടയിൽ ആരാധകർ ഏറെയാണ്. മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന റെബേക്ക സമൂഹ മാധ്യമങ്ങളിലും സജീവമാണ്. റെബേക്കയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുമുള്ളതാണ്. ഇപ്പോൾ റെബേക്ക പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയോയും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഭർത്താവ് ശ്രീജിത്ത്‌ വിജയനോടൊപ്പമുള്ള ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

‘പാതിരാ പ്രണയം’ എന്ന ക്യാപ്ഷനോടെയാണ് റെബേക്ക വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നതും. റെബേക്കക്ക് നേരെ ഒരു വാടിയ റോസപ്പൂ നീട്ടുന്ന ശ്രീജിത്തിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. വാടിയ പൂ ആയതുകൊണ്ട് തനിക്ക് വേണ്ട എന്ന് റെബേക്ക പറയുന്നുണ്ട്, അതിനു മറുപടിയായി രാവിലെ വാങ്ങിയ പൂ ആണെന്നും മഴ കാരണം വാടി പോയതാണെന്നും ശ്രീജിത്തും പറയുന്നുണ്ട്.

ഇരുവരുടെയും രസകരമായ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി പേരാണ് വീഡിയോക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നതും. സീരിയൽ നടിയും, ബിഗ് ബോസ്സ് താരവും, റെബേക്കയുടെ സുഹൃത്തുമായ അലീന പടിക്കലും കമെന്റുമായി എത്തിയിട്ടുണ്ട്, ‘ക്യൂട്ട് ആയിട്ടുണ്ട്, പ്രണയത്തിലെ പുരോഗതി കാണാൻ സാധിക്കുന്നുണ്ട്’ എന്നായിരുന്നു അലിനയുടെ കമെന്റ്. 2 ആഴ്ചകൾക്ക് മുന്പായിരുന്നു റെബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹം.

സംവിധായകൻ ശ്രീജിത്ത്‌ വിജയനുമായി വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്. കസ്തൂരിമൻ എന്ന പരമ്പരയിലൂടെയാണ് റെബേക്ക മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായത്. ഈ പരമ്പരയിൽ ഗൗരവകാരിയായ വേഷമാണ് റെബേക്ക അവതരിപ്പിച്ചത് എങ്കിലും അതിനു വിപരീതമായ ആളാണ്‌ റെബേക്ക എന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ്. സീരിയൽ അഭിനയം കൂടാതെ ടെലിവിഷൻ അവതാരിയായും റെബേക്ക സജീവമാണ്.