അങ്ങനെയങ്ങ് ഉറങ്ങിയാലോ..😜റബേക്കയെ ഉറങ്ങാൻ സമ്മതിക്കാതെ ശ്രീജിത്ത്. വിവാഹശേഷമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് പ്രിയതാരം😍

സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് റബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കേന്ദ്രകഥാപാത്രമായി താരം തിളങ്ങിയിരുന്നു. വളരെ സീരിയസായ ഒരു കഥാപത്രമായിരുന്നു കസ്തൂരിമാൻ പരമ്പരയിൽ താരം അവതരിപ്പിച്ചത്. സീരിയൽ അവസാനിച്ചെങ്കിലും ഇന്നും റബേക്ക പ്രേക്ഷകർക്ക് കാവ്യ തന്നെയാണ്. ഈയിടെയായിരുന്നു റബേക്കയുടെ വിവാഹം. ഛായാഗ്രാഹകനും സംവിധായകനുമായ ശ്രീജിത്ത് വിജയനാണ് താരത്തെ ജീവിതപങ്കാളിയാക്കിയത്.

താരത്തിന്റെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമൊക്കെ ആരാധകർ ആകാംഷയോടെ കാത്തിരുന്നാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്. വിവാഹത്തിന് സീരിയൽ- സിനിമാരംഗത്തെ പ്രമുഖരും എത്തിയിരുന്നു. കൂട്ടത്തിൽ നടൻ സലിംകുമാറും ഉണ്ടായിരുന്നു. വിവാഹത്തിനെത്തിയ സഹതാരങ്ങളുടെ ആഘോഷങ്ങളും സ്വിമ്മിങ്ങ് പൂളിലേക്ക് തള്ളിയിട്ടുള്ള ഗെയിമുകളുമൊക്കെ യൂ ടൂബ് ചാനലുകൾ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള റബേക്കയുടെയും ശ്രീജിത്തിന്റെയും രസകരമായ നിമിഷങ്ങളുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ശ്രീജിത്ത് ഇത്രയും രസികനായിരുന്നോ എന്നും റബേക്കയുടെ കുറുമ്പിനുപറ്റിയ ആള് തന്നെയാണ് ശ്രീജിത്ത് എന്ന് ഇപ്പോൾ മനസിലായെന്നുമാണ് വിഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ. ഉറങ്ങിക്കിടക്കുന്ന റബേക്കയും ഉണർത്താൻ വേണ്ടി പല അടവുകളും പ്രയോഗിക്കുന്ന ശ്രീജിത്തുമാണ് വിഡിയോയിൽ. ഉറങ്ങിക്കിടക്കുന്ന റബേക്കയുടെ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിക്കുന്ന ശ്രീജിത്ത് ശരിക്കും ഒരു വികൃതിപ്പയ്യനാണ് എന്ന തരത്തിലുള്ള കമന്റുകൾ ആരാധകർ പാസാക്കുന്നുണ്ട്.

റബേക്ക ഇപ്പോൾ കളിവീട് എന്ന പരമ്പരയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശ്രീജിത്തുമായുള്ള പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. സീരിയലിൽ ഗൗരവമേറിയ സീനുകളാണ് അവതരിപ്പിക്കുന്നതെങ്കിലും യഥാർത്ഥജീവിതത്തിൽ താരം ഒരു കുറുമ്പി തന്നെയാണ്. റബേക്ക പങ്കെടുക്കുന്ന ടീവി ഷോകളും മറ്റും കാണുമ്പോൾ പ്രേക്ഷകർക്ക് അത് കൃത്യമായി മനസിലാകാറുമുണ്ട്. വിവാഹശേഷവും വിശ്രമമില്ലാതെ താരം കളിവീടിൽ എത്തുന്നതിന്റെ സന്തോഷവും ആരാധകർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നുണ്ട്.