50-ാം വയസ്സിൽ ബൈക്ക് ഓടിച്ച് ലഡാക്കിലേക്ക്!! അടുക്കളയിൽ നിന്നും ലോകം ചുറ്റാൻ മകനോടൊപ്പം അമ്മയും;മരുമകളോട് പറയാനുള്ളത് മനസ് തുറന്ന് ഗോപകുമാറും സിന്ധു അമ്മയും… | Reels Star Gopakumar And Mother Interview Viral Malayalam

Reels Star Gopakumar And Mother Interview Viral Malayalam: ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ഗോപകുമാർ. ഗോപകുമാറും തന്റെ അമ്മയും ചേർന്ന് പങ്കുവെക്കുന്ന റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഗോപകുമാറിനെ പറ്റി പറയുമ്പോൾ തന്റെ അമ്മയ്ക്ക് ബൈക്ക് ഓടിക്കാനും ഡാൻസ് കളിക്കാനും എല്ലാത്തിനുമായി അവസരം ഒരുക്കിയ ഒരു മകനായാണ് ആരാധകർ നോക്കിക്കാണുന്നത്.

മുൻപ് താരം തന്റെ instagram അക്കൗണ്ടിലൂടെ അമ്മ തന്നെ ബൈക്കോടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഗോപകുമാറിന്റെ അമ്മയുടെ പേര് സിന്ദു എന്നാണ്. ഗോപകുമാർ ചെയ്ത പ്രാങ്ക് വീഡിയോസും മുൻപ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇരുവരുടെയുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ ഇന്റർവ്യൂ ആണ്.

വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഗോപകുമാറിന്റെയും സിന്ധു അമ്മയും വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ മനസ്സ് തുറക്കുകയാണ് ഇരുവരും. ഗോപകുമാറും തന്റെ അമ്മയും ചേർന്ന് നടത്തിയ ലഡാക്കി യാത്രയെക്കുറിച്ചും വീഡിയോയിൽ പറഞ്ഞു. അടുക്കളയിൽ നിന്നും ലഡാക്ക് വരെ എത്തിയ ഈ അമ്മ വിഡിയോയിൽ പറഞ്ഞത് ഇങ്ങനെ ആണ്.

“ആ യാത്രയിൽ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഈ തള്ളക്ക് ഭ്രാന്താണോ എന്ന് മറ്റുള്ളവർ ചോദിച്ചേനെ എന്നുമാണ്” ആ യാത്രയിൽ ഇരുവർക്കും വഴി തെറ്റിയിരുന്നതായും, ജമ്മുവിലേക്ക് പോകുമ്പോൾ അമ്മ ബൈക്ക് ഓടിച്ചതായും ഗോപകുമാർ പറഞ്ഞു. ഇൻസ്റ്റഗ്രാം അക്കൗണ്ടിനു പുറമേ യൂട്യൂബിൽ `കൊണ്ടാട്ടം ഫാമിലി´ എന്ന പേരിൽ ഒരു ചാനലിലും സജീവമാണ് ഈ കുടുംബം. ലഡാക്ക് യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. നിരവധി ആരാധകർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Rate this post