അടിവയറ്റില്‍ ടയര്‍ പോലെ കിടക്കുന്ന കൊഴുപ്പ് ഉരുക്കി കളയാനും വയര്‍ കുറയ്ക്കാനും ഈ സമൂതി…

‘കൊഴുപ്പു് എന്ന് പറയുന്നത് വെള്ളത്തിൽ ലയിക്കാത്തതും എന്നാൽ ഓർഗാനിക് ലായിനികളിൽ ലയിക്കുന്നതുമായ ചില പദാർത്ഥങ്ങളാണ്‌. സസ്യങ്ങളും ജീവികളും കൊഴുപ്പുകൾ നിർമ്മിക്കുന്നു. വിവിധതരം കൊഴുപ്പുകൾ ഉണ്ട്. കോശ ഭിത്തിതന്നെ നിർമ്മിച്ചിരിക്കുന്നത് ഒരു തരം കൊഴുപ്പ് ഉപയോഗിച്ചാണ്. ഘടനാപരമായി കൊഴുപ്പുകൾ ഗ്ലിസറോളിന്റേയും കൊഴുപ്പ് അമളത്തിന്റേയും എസ്റ്ററുകൾ ആണ്‌.

എണ്ണകളും കൊഴുപ്പുകൾ തന്നെ. എന്നാൽ പലതരം കൊഴുപ്പുകൾ പല താപനിലയിൽ ഖരമായും ദ്രാവകമായും കാണപ്പെടാം. അതിനാൽ സാധാരണ ഊഷ്മാവിൽ ദ്രാവകമായവയെ പൊതുവെ എണ്ണകൾ എന്നും ഖരമായിരിക്കുന്നവയെ കൊഴുപ്പുകൾ എന്നും പറയുന്നു. കൊഴുപ്പ് ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുന്നു. ഇത് കോശങ്ങളുടെ സുപ്രധാന ഘടകവുമാണ്.

പലതരം കൊഴുപ്പുകൾ ഉണ്ട്. എല്ലാം ചെറിയ തോതിലുള്ള രാസഘടനയിലെ വ്യത്യാസമുള്ളവയാണ് എങ്കിലും അടിസ്ഥാനപരമായി ഒന്നു തന്നെയാണ്‌. മൂന്ന് ഫാറ്റി അമ്ല തന്മാത്രകൾ എസ്റ്ററീകരണം നടന്ന് ഒരു ഗ്ലിസറോൾ തന്മാത്രയിൽ ഒന്നിക്കുമ്പോഴാണ്‌ ഒരു ട്രൈഗ്ലിസറൈഡ് തന്മാത്ര ഉണ്ടാവുന്നത്. ഇതാണ്‌ മൂല കൊഴുപ്പ്. മൂന്ന് ഫാറ്റി അമ്ലങ്ങൾ ഏതു വേണമെങ്കിലും ആവാം അതിനനുസരിച്ച് വിവിധ തരം കൊഴുപ്പുകൾ രൂപം കൊള്ളുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.