ഇത് പുതിയ തുടക്കം!! ആരാധകർക്കിടയിൽ വൈറലായി രശ്മികയുടെ വർക്ക്ഔട്ട് വീഡിയോ!!

തെലുങ്ക് സിനിമ ലോകത്തിനപ്പുറം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ അസൂയാവഹമായ ആരാധകവൃന്ദം ഉള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. കന്നട സിനിമയിലൂടെ തന്റെ അഭിനയ കരിയറിന് തുടക്കമിട്ട താരം പിന്നീട് തെലുങ്ക് സിനിമാ ലോകത്തിലൂടെ വളർന്നുവരികയും സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തിലെ ” ക്യൂട്ട്നസ് ക്യൂൻ ” എന്ന വിശേഷണത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറുകയും ചെയ്യുകയായിരുന്നു.

മാത്രമല്ല തമിഴ്, മലയാളം സിനിമകളിൽ ഇന്നേവരെ മുഖം കാണിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇരു ഇൻഡസ്ട്രികളിളുമായി രശ്മികക്ക് ഉള്ളത്. മാത്രമല്ല വിജയ് ദേവരകൊണ്ടയുമൊത്തുള്ള രശ്മികയുടെ മുഴുവൻ ചിത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളതാണ്.”കിറിക് പാർട്ടി” എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്ത് അറിയപ്പെടുന്നത് എങ്കിലും തന്റെ പെർഫെക്ട് ആക്ടിങ് പാർട്ട്‌നറായ വിജയ് ദേവരക്കൊണ്ടക്കൊപ്പം

നിരവധി ചിത്രങ്ങളിൽ ഇവർ നായികയായെത്തിയതോടെ ആരാധകരുടെ മനം കവർന്ന കോമ്പോയായി ഇരുവരും മാറുകയായിരുന്നു. തന്റെ അഭിനയത്തിനൊപ്പം മോഡലിംഗ് മേഖലയിലും താരമായ രശ്മിക സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു സെലിബ്രിറ്റി കൂടിയാണ്. അതിനാൽ തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ രശ്മിക കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിലൂടെ

പങ്കുവെച്ച പുതിയൊരു വിശേഷമാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിനയത്തിനൊപ്പം തന്റെ ഫിറ്റ്നസ്സിലും ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയായിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. തന്റെ ഫിറ്റ്നസ് ട്രെയിനറോടൊപ്പം കഠിനമായ പല വർക്കൗട്ടുകളും താരം പരിശീലിക്കുന്നുണ്ട്. മാത്രമല്ല വർക്കൗട്ട് ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ടെന്ന് താരം വീഡിയോയുടെ ക്യാപ്ഷനിലൂടെ ചോദിക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു പുതിയ തുടക്കത്തിന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.