“എക്സ്‌പ്രഷൻ കൂടുതൽ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷൻ പൊതുവെ ഇത്തിരി പേടി ആണ്” വാക്സിൻ സ്വീകരിച്ച വിശേഷങ്ങളുമായി റിമി ടോമി

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രെമത്തിലാണ് ഇന്ന് ലോകം മുഴുവൻ.. സിനിമാ താരങ്ങളും വാക്സിൻ സ്വീകരിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ്. വാക്സിൻ സ്വീകരിക്കുന്നതിന്റെ ഫോട്ടോകളും വിഡിയോകളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെക്കുന്നുണ്ട്.. അത്തരത്തിൽ മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയും കുടുംബവും വാക്‌സിൻ സ്വീകരിക്കാൻ പോകുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ തരംഗമായിരിക്കുന്നത്..

വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോ റിമി ഇൻസ്റ്റഗ്രാമിലും തന്റെ യൂട്യൂബ് ചാനലിലും താരം പങ്കുവച്ചിരുന്നു. “കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇഞ്ചക്ഷൻ അത്രയേ ഉള്ളൂ. എക്സ്‌പ്രഷൻ കൂടുതൽ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷൻ പൊതുവെ ഇത്തിരി പേടി ആണ്,” എന്നാണ് റിമി കുറിച്ചത്.

കുടുംബത്തോടപ്പമാണ് താരം വാക്‌സിൻ എടുക്കാൻ വന്നത്.. വാക്‌സിൻ എടുക്കുമ്പോൾ റിമി പേടിക്കവേ ‘ഈ വാചകം അടിക്കണ ആളാണോ ഇത്ര പേടിക്കുന്നതെന്ന് ‘ നഴ്സ് റിമിയോട് ചോദിക്കുന്നുണ്ട്.. ശേഷം ഇത്രമാത്രം പേടിക്കാൻ ഒന്നുമില്ലെന്നും എല്ലാവരും വാക്സിൻ എടുക്കണമെന്നുമാണ് റിമി വ്യക്തമാക്കിയത്.

credits by : Rimi Tomy Official

Comments are closed.