രണ്ടായിരം രൂപയ്ക്ക് ഒരു അടുക്കളത്തോട്ടമൊരുക്കിയാലോ…? വര്‍ഷം മുഴുവന്‍ വിഷരഹിത പച്ചക്കറി കഴിക്കാം…!

നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക് പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും ആസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍ സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.

നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനു പിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ, രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.

അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. അനുയോജ്യമായ ഇടവും തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമ സമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം; വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്‌കര്‍ഷ ഇല്ലെങ്കിലും, കഴിയുന്നതും ചതുരത്തെക്കാള്‍ ദീര്‍ഘചതുരാകൃതിയാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന്, 5 സെന്‍റ് സ്ഥലം മതി.

രണ്ടായിരം രൂപയ്ക്ക് ഒരു അടുക്കളത്തോട്ടമൊരുക്കിയാലോ…? വര്‍ഷം മുഴുവന്‍ വിഷരഹിത പച്ചക്കറി കഴിക്കാം…! ഈ ലോക്ഡൗണ്‍ കാലത്ത് നമ്മൾ പലരും ഏറ്റവും കൂടുതൽ സമയം ചെലവാക്കിയത് വീട്ടില്‍ പച്ചക്കറിയും മറ്റും കൃഷി ചെയ്യാനും പുതിയ പാചക രീതികൾ അവലംഭിക്കുവാനും ആയിരിക്കും. അധ്വാനിക്കുള്ള മനസുണ്ടെങ്കില്‍ ഏറ്റവും നല്ല വിനോദം തന്നെയാണ് കൃഷി. വിഷമില്ലാത്ത പച്ചക്കറി കഴിക്കുക എന്നതിലുപരി സാമ്പത്തിക ലാഭം, കുടുംബത്തിന്റെ ആരോഗ്യം, മാനസിക ആരോഗ്യം എന്നിവ കൂടി കൃഷി ചെയ്യുന്നതിലൂടെ നമ്മുക് കിട്ടുന്നുണ്ട്. എന്നാൽ ഇനി നമ്മുക്ക് നല്ല ഒരു പച്ചക്കറി തോട്ടം അഥവാ അടുക്കള തോട്ടം നിർമിച്ചാലോ…? അടുക്കള തോട്ടം നിർമിക്കാൻ ആദ്യം വേണ്ടത് സ്ഥലം തന്നെയാണ്. നമ്മൾ അടുക്കളയുടെ അടുത്തായി തന്നെ ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതാണ് നല്ലത്, കാരണം അപ്പോൾ വീട്ടമ്മയുടെയും മറ്റു കുടുംബങ്ങളുടെയും കൺവെട്ടത് തന്നെ ആകും നമ്മുടെ തോട്ടം എന്നതാണ്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.