എളുപ്പത്തിൽ വേരു പിടിപ്പിക്കാൻ ഈ സിമ്പിൾ ട്രിക് പ്രയോഗിച്ചു നോക്കു…

എളുപ്പത്തിൽ വേരു പിടിപ്പിക്കാൻ ഈ സിമ്പിൾ ട്രിക് പ്രയോഗിച്ചു നോക്കു… മുറിച്ചുനടുന്ന കമ്പുകളോ വള്ളികളോ ചീഞ്ഞുപോകാതെ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള ഹോര്‍മോണ്‍ ( Root hormone ) ലഭ്യമാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും എന്താണ് ഹോര്‍മോണ്‍ അത് എവിടെ കിട്ടും, എങ്ങിനെ ഉപയോഗിക്കണം എന്നതിനെകുറിച്ച് സംശയം ഉണ്ടാകാം.

മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ രീതിയാണ് കമ്പ് മുറിച്ചുനടുന്നത് . വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. എളുപ്പവും ലളിതവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ ഈ ഹോര്‍മോണ്‍ വിദ്യ. പൗഡര്‍ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ളതും പല പേരുകളില്‍ അറിയപ്പെടുന്നവയുമായ അനേകം ഹോര്‍മോണ്‍ ഇന്ന് ലഭ്യമാണ്.

കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. നമുക്ക് വളരെയെളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാവുന്ന റൂട്ട് ഹോര്‍മോണുകള്‍ ഏതൊക്കെയാണെന്നും എങ്ങിനെ ഉപയോഗിക്കാമെന്നും പരിചയപ്പെടാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.