റോസാ ചെടി കുലകുത്തി പൂക്കൾ ഉണ്ടാവാൻ…

റോസ് ചെടികള്‍ കാണാന്‍ എല്ലാവർക്കും ഇഷ്ട്ടമല്ലേ? എന്നാൽ ചെടികളിൽ പൂക്കൾ പിടിക്കുന്നില്ലേ.. റോസാചെടി പൂച്ചെടിയിലും, നിലത്തും നട്ടുവളർത്താം. സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം റോസ് ചെടികള്‍ നടുവാന്‍. അതുപോലെ തന്നെ ചെടിച്ചട്ടികളില്‍ നടുന്നവയ്ക്ക് എല്ലാ ദിവസവും ആവശ്യമായ തോതില്‍ വെള്ളം ലഭിക്കണം.

അടുക്കളയിലെ ജൈവമാലിന്യങ്ങൾ റോസാച്ചെടിക്ക് ഇട്ടു കൊടുക്കുന്നത് നല്ലൊരു വളമാണ്. റോസാ പൂക്കൾ കൊഴിഞ്ഞു പോയതിനുശേഷം ആ കമ്പ് വെട്ടി നിർത്തണം എന്നാലാണ് പുതിയ നല്ല തളിർപ്പുകൾ വരുകയും, നന്നായി പൂക്കുകയും ചെയ്യുകയുള്ളൂ.

റോസാച്ചെടിയെ ബാധിക്കുന്നഏറ്റവും വലിയ പ്രശ്നമാണ് കുമിൾ രോഗം. ഏതെങ്കിലും തരത്തിലുള്ള കുമിൾരോഗം കണ്ടാൽ അസുഖം വന്ന ഇലകളും, തണ്ടും മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക. അല്ലെങ്കിൽ മറ്റുള്ള റോസ് ചെടിക്കും ഫംഗസ് രോഗം പിടിക്കും. റോസാ ചെടിയിൽ കാണുന്ന പ്രധാനപ്പെട്ട ഒരു കുമിൾ രോഗമാണ് ഇലകളിലെ കറുപ്പ്പൊട്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.