പ്രാർത്ഥനയോടെ ആദ്യ യാത്ര; 90 ലക്ഷത്തിന്റെ പുത്തൻ ‘ബിഎംഡബ്ല്യു’ സ്വന്തമാക്കി നടൻ റോഷന്‍ മാത്യു; ഇത് ‘കൊത്ത്’ തന്ന വിജയമോ..!? | Roshan Mathew New Car BMW Malayalam

Roshan Mathew New Car BMW Malayalam : മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് റോഷന്‍ മാത്യു. റോഷൻ അഭിനയിച്ച ‘ആനന്ദ’ത്തിലെ ഗൗതം എന്ന കഥപാത്രത്തെ അത്ര മറക്കാന്‍ യുവതലമുറക്ക് സാധിക്കില്ല.. അത്രത്തോളം യുവമനസ്സുളില്‍ സ്ഥാനം കണ്ടെത്തിയ കഥാപാത്രമാണത്. മൂത്തോൻ കപ്പേള, സി യു സൂണ്‍, കുരുതി തുടങ്ങിയ സിനിമകളിലും വേറിട്ട കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധേയനായി.

ഇപ്പോള്‍ യുവതാരനിരയില്‍ ശ്രദ്ധേയനായ ഒരു താരമാണ് റോഷന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് റോഷന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് റോഷന്‍ ഇപ്പോള്‍. അടുത്തിടെ ഇറങ്ങിയ “ഒരു തെക്കൻ തല്ലു കേസ്” എന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് റോഷൻ മാത്യു കാഴ്ച വച്ചത്.

അതോടൊപ്പം തന്നെ “ഡാർലിംഗ്സ് “എന്ന ഹിന്ദി സിനിമയിലും “കോബ്ര” എന്ന തമിഴ് വിക്രം സിനിമയിലലും താരം തിളങ്ങി. ‘അടി കപ്യാരേ കൂട്ടമണി’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷന്‍ മാത്യു. ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഏതാണ്ട് 90 ലക്ഷത്തിനടുത്താണ് വണ്ടിയുടെ വില. താരം പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോക്കു താഴെ വരുന്നത്. ജർമ്മൻ വാഹന കമ്പനിയായ ബി എം ഡബ്ലിയു മൂന്ന് വ്യസ്തസ്ഥ സീരീസ് ആയിട്ടാണ് കാർ പുറത്തിറക്കിയിരിക്കുന്നത് . റോഷന്റെ പുതിയ ചിത്രങ്ങളായ കൊത്തും തെക്കന്‍ തല്ലുകേസുമൊക്കെ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.