പ്രിയതമന്റെ ജന്മദിനം ആഘോഷമാക്കി ഷഫ്‌ന

സാന്ത്വനം എന്ന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് സജിന്‍. സീരിയല്‍-സിനിമ താരമായ ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സജിന്റെ ജന്മദിനമാണ് ഇന്ന്. പ്രിയതമന്റെ ജന്മദിനം ഗംഭീരമാക്കാന്‍ രാത്രി പന്ത്രണ്ട് മണി മുതല്‍ വലിയ ആഘോഷമൊരുക്കിയിരുന്നു ഷഫ്‌ന. ‘ആയിരക്കണക്കിന് ഹൃദയങ്ങള്‍ നിങ്ങള്‍ കീഴടക്കിയെന്നു പറയുന്നതില്‍ എനിക്ക് അതിശയമില്ല. കാരണം, നിങ്ങള്‍ അത്ര നല്ല മനുഷ്യനാണ്. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല കാര്യമാണ് നിങ്ങള്‍. ഇങ്ങനെയൊരു ജീവിതം എനിക്ക് തന്നതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരു നന്ദിയില്‍ അത് ഒതുക്കാനും സാധിക്കില്ല. ഇനിയുള്ള ജീവിതം കൊണ്ട് അത് ഞാന്‍ തെളിയിച്ചു കാണിക്കും ‘ എന്നാണ് ഷഫ്‌ന ആശംസിച്ചത്.

‘ഈ ലോകത്ത് മറ്റൊന്നുമല്ല,ഏറ്റവും ബെസ്റ്റ് തന്നെ നിങ്ങള്‍ക്ക് കിട്ടട്ടെ, നിങ്ങള്‍ അത്രയും നല്ല മനുഷ്യനാണ് ‘ എന്നാണ് സീരിയയിലെ സജിന്റെ ഭാര്യയുടെ വേഷം ചെയ്യുന്ന ഗോപിക അനില്‍ ആശംസിച്ചത്.

സാമൂഹികമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് സജിനും ഭാര്യ ഷഫ്‌നയും.സജിന്റെ ബര്‍ത്ത് ഡേയ്ക്ക് ഒരു മാസം മുന്‍പ് തന്നെ സാമൂഹിക മാധ്യമങ്ങളിലെ ഫാന്‍ പേജുകളില്‍ ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.


ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് സാന്ത്വനം. സജിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒന്നാണ് സാന്ത്വനം സീരിയല്‍. മികച്ച പ്രകടനത്തിലൂടെ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടതാരമായി സജിന്‍ മാറുകയും ചെയ്തു. പ്ലസ്ടു എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും സജിന്‍ പ്രശസ്തനായത് സാന്ത്വനം എന്ന സീരിയലിലൂടെയായിരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Beauty Vibes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.