ഇത് വിലമതിക്കാനാവാത്തത് തുറന്നുപറഞ്ഞ് നടി ഷഫ്‌ന..!! ശിവേട്ടനെ അഭിനന്ദിച്ച് ആരാധകരും… | Sajin Shafna

Sajin Shafna : മിനിസ്‌ക്രീനിലെ ആക്ഷൻ ഹീറോയാണ് സാന്ത്വനത്തിലെ ശിവൻ. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയിലെ നായകകഥാപാത്രം ശിവനായി തിളങ്ങുന്നത് നടി ഷഫ്‌നയുടെ ഭർത്താവ് സജിനാണ്. സിനിമാമോഹം ഏറെയുണ്ടായിരുന്ന സജിൻ സാന്ത്വനത്തിലൂടെ നേടിയെടുത്തത് മലയാളിക്കരയുടെ മൊത്തം ആരാധനയാണ്. നൂറു സിനിമകൾ ചെയ്തുതീർത്തത്തിന്റെ ഗുണമത്രയും ഒരൊറ്റ സീരിയലിലൂടെ സജിൻ നേടിക്കഴിഞ്ഞു.

പതിവ് സീരിയൽ നടന്മാർക്ക് ലഭിക്കുന്ന ക്ളീഷേ കമ്മന്റുകളൊന്നും നേടാതെ ശിവൻ എന്ന തന്റെ കഥാപാത്രം നേടിയെടുത്തത് എല്ലാത്തരം പ്രേക്ഷകരുടെയും അംഗീകാരമാണ്. നടി ഷഫ്‌നയുമായുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം ഇരുവരും ആരാധകരോട് തുറന്നുപറഞ്ഞിട്ടുള്ളതാണ്. അന്യമതസ്ഥരായ ഇരുവർക്കും ഒന്നിച്ചുചേരാൻ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിലക്കുകളെയും മറികടന്ന് സജിനും ഷഫ്‌നയും ഒന്നാവുകയായിരുന്നു. സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രമായി സജിൻ തകർത്തഭിനയിക്കുമ്പോൾ ഏറെ സന്തോഷത്തിലൂടെ കടന്നുപോകുന്നത് ഭാര്യ ഷഫ്‌ന തന്നെയാണ്.

ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷഫ്‌ന. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന അയ്മ ടെലിവിഷൻ അവാർഡ്‌സിൽ സജിനും ഗോപികക്കും പുരസ്‌കാരം ലഭിച്ചിരുന്നു. നടൻ ജയസൂര്യയാണ് അവാർഡ് വിതരണം ചെയ്‍തത്. ഇതിന്റെ സന്തോഷമാണ് ഷഫ്ന ഇപ്പോൾ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. പരസപരം സ്നേഹചുംബനങ്ങൾ നൽകിയുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് ഷഫ്‌ന ഈ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.

സജിനും ഗോപികയും പുരസ്‌കാരം ഏറ്റുവാങ്ങുന്ന വീഡിയോ കൂടി ഷഫ്ന ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും പ്രേക്ഷകർ അവരുടെ പ്രിയ പ്രണയജോഡി ശിവാൻജലിക്ക് ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ്. ഷഫ്‌നയുടെ പോസ്റ്റിന് താഴെയും ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഞങ്ങളുടെ ശിവേട്ടനെ ഇത്ര സ്മാർട്ടാക്കുന്നത് ഷഫ്‌ന ചേച്ചിയാണെന്ന് ഞങ്ങൾക്കറിയാം എന്നാണ് ആരാധകരിൽ ഒരാളുടെ കമന്റ്റ്. എന്തായാലും ശിവേട്ടന് ഇനിയും ഒട്ടേറെ അവാർഡുകൾ സ്വന്തമാക്കാൻ കഴിയട്ടെ എന്നും പ്രേക്ഷകർ ആശംസിക്കുന്നുണ്ട്.