സല്യൂട്ട് സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ… ഒളിഞ്ഞിരിക്കുന്ന ചില ഈ വസ്തുതകൾ നിങ്ങൾ അറിഞ്ഞോ!!!

ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രമാണ് സല്യൂട്ട്. ബോബി സഞ്ജയ് തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമ ദുൽഖറിന്റെ അഭിനയസാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്തിയ ഒന്നാണ്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയിൽ ഒട്ടുമിക്ക പ്രേക്ഷകരും ശ്രദ്ധിക്കാതെ പോയ ചില ഒളിഞ്ഞിരിക്കുന്ന വസ്തുതകൾ കണ്ടുപിടിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

സിനിമയിൽ തങ്ങൾ ചെയ്ത തെറ്റ് എന്നെങ്കിലും പുറത്തുവരുമോ എന്ന ആധിയിൽ അലൻസിയറിന്റെ കഥാപാത്രം മരണപ്പെടുന്നത് കാണിക്കുന്നുണ്ട്. ഇതേപോലേ തന്നെയാണ് തമ്പി എന്ന ഷാപ്പുകാരന്റെയും അന്ത്യം.മുരളിക്ക് തന്റെ സഹോദരിയെ ഒരുപാട് ഇഷ്ടമാണെന്ന് സിനിമയിൽ ഒത്തിരി തവണ പറയുന്നുണ്ട്. എന്നാൽ സഹോദരിയുടെ പേര് ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ തന്റെ ഓട്ടോക്ക് മുരളി പേരിട്ടിരിക്കുന്നത് രമ്യ എന്നാണ്. അത് കൊണ്ട് തന്നെ രമ്യ എന്നാകാം സഹോദരിയുടെ പേര് എന്ന് അനുമാനിക്കാം. അരവിന്ദ് പോലീസിൽ നിന്നും ലീവെടുക്കുമ്പോൾ നാട്ടിൽ നിന്നും മാറിനിൽക്കുന്നു എന്നല്ല പറയുന്നത്. പകരം സ്വകാര്യകാരണങ്ങൾ എന്നാണ് മെയിലിൽ ചൂണ്ടിക്കാട്ടുന്നത്. ആ മെയിൽ ടൈപ്പ് ചെയ്യുന്നതിന് ശേഷം ഒരു ബാഗ് കാണിക്കുന്നുണ്ടെങ്കിലും മെയിൽ ടൈപ്പ് ചെയ്യുന്നതിന് മുന്നേ മറ്റൊരു ബാഗ് കാണിച്ചിട്ടുമുണ്ട്. ആ സമയത്തെ ചില ഷോട്ടുകൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അതിൽ ഒന്നാമത്തേത് ഒരു ടണലിൽ കൂടിയുള്ള യാത്രയാണ്. ഇത് അരവിന്ദിന്റെ വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കും പിന്നീട് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുമുള്ള അയാളുടെ യാത്രയെ കാണിക്കുന്നുമുണ്ട്. പകലും രാത്രിയും എന്നത് അരവിന്ദ് എന്ന കഥാപാത്രത്തിന്റെ സ്വഭാവുമായി ബന്ധപ്പെടുത്തി പറയാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അരവിന്ദ് എന്ന കഥാപാത്രത്തെ സിനിമയിൽ കാണിക്കുന്നതെല്ലാം വേനൽക്കാലത്താണ്. അതും എടുത്തുപറയേണ്ട ഒരു പ്രത്യേകത തന്നെയാണ്.