സുന്ദരിയായി അണിഞ്ഞൊരുങ്ങി പ്രിയ നടി സംവൃതാ സുനിൽ; ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ വൈറൽ ആകുന്നു… | Samvritha Sunil Beautiful Looks Goes Viral Malayalam

Samvritha Sunil Beautiful Looks Goes Viral Malayalam : മലയാള സിനിമ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച താരസുന്ദരിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന മലയാള ചിത്രത്തിലൂടെ ആണ്‌ വെള്ളിത്തിരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ. അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, ഭൂമിമലയാളം, കോക്ക്റ്റൈൽ, മണിക്കക്കല്ല്, സ്വപ്ന സഞ്ചാരി, ഡയമണ്ട് നെക്കലെസ്,ആയാളും ഞാനും തമ്മിൽ, തുടങ്ങി നിരവധി സിനിമകൾ.

ഓരോ സിനിമയും സംവൃതയെ പ്രേക്ഷക മനസുകളിൽ പ്രതിഷ്ടിക്കുകയായിരുന്നു. 2012 ലാണ് താരം വിവാഹിതയാകുന്നത്. വിവാഹശേഷം സിനിമ രംഗത്ത് അത്ര തന്നെ സജീവമായിരുന്നില്ല. എന്നാൽ,തന്റെ ആരാധകരെ താരം മറന്നില്ല. തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രിയ പ്രേക്ഷകരെ അറിയിക്കാറുണ്ടായിരിന്നു. അഖിൽ ജയരാജനാണ്‌ താരത്തിന്റെ ഭർത്താവ്. വിവാഹ ശേഷം തന്റെ ഭർത്താവും മക്കളും ഒത്ത് അമേരിക്കയിലാണ് താരം താമസിച്ചിരുന്നത്.

അഗസ്ത്യ അഖിൽ, രുദ്ര അഖിൽ എന്നിവരാണ് മക്കൾ. ഇടക്ക് താരം ഒരു സിനിമയിൽ അഭിനയിക്കാൻ നാട്ടിലേക്ക് എത്തിയിരുന്നു. നായിക നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ താരം കുറച്ചുനാൾ തുടരുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇന്ദ്രജിത്തിനും പൂർണിമ ഇന്ദ്രജിത്തിനും ഒപ്പം സന്തോഷം പങ്കു വെക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്.

ടി ആൻഡ് എം സിഗനേച്ചർസ് ആണ് ഫോട്ടോ ഷൂട്ട് എടുത്തിരിക്കുന്നത്. വളരെ സുന്ദരിയായാണ് ഫോട്ടോ ഷൂട്ടിനായി ഒരുങ്ങിയിരിക്കുന്നത്. നിറയെ ഗ്ലിറ്റർ വർക്ക് ചെയ്തിരിക്കുന്ന പിങ്ക് നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. വളരെ സ്റ്റൈലായി തന്നെ മുടി അലങ്കരിച്ചിട്ടുണ്ട്. കൂടാതെ വലിയൊരു കമ്മലും അണിഞ്ഞിരുന്നു. വളരെ മനോഹരമായി തന്നെയാണ് ചിത്രങ്ങളെടുത്തിരിക്കുന്നതും. മിനിമൽ മേക്കപ്പും താരത്തിന്റെ നിറ പുഞ്ചിരിയും ചേർന്നപ്പോൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു.