സംവൃത വിത്ത് ഹേർ ബോയ്സ്!👩‍👦‍👦 കുട്ടികൾക്കൊപ്പം ഉള്ള സംവൃതയുടെ ശിശുദിന സ്പെഷ്യൽ ഫോട്ടോ കണ്ടോ! ഇത് നമ്മുടെ പഴയ സമ്മു തന്നെയെന്ന് ആരാധകർ😍

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സംവൃതാ സുനിൽ. മികവാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അവരുടെ വീട്ടിലെ സ്വന്തം കുട്ടി. മലയാള സിനിമ പ്രേമികൾക്ക് സംവൃതയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയായിരുന്നു. രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്.

പിന്നീട് മല്ലുസിംഗ്, ചോക്ലേറ്റ്, മാണിക്യകല്ല്, റോബിൻഹുഡ്, ഡയമണ്ട് നെക്ലൈസ്,അയാളും ഞാനും തമ്മിൽ, കോക്ക് ടെയിൽ, ഹാപ്പി ഹസ്ബൻഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം നായികയായി മാറി സംവൃതാ സുനിൽ. മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു സംവൃതയുടെ വിവാഹം. 2012 ൽ കോഴിക്കോട് സ്വദേശി അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് സംവൃത 2019 ൽ പുറത്തിറങ്ങിയ ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് തൻറെ മടങ്ങിവരവ് അറിയിച്ചത്. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കുമെന്ന് പറഞ്ഞ സംവൃത പക്ഷേ പിന്നീട് സിനിമകളിൽ സജീവമായില്ല. ഇപ്പോഴും താരത്തിന്റെ മടങ്ങിവരവ് കാത്തിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ സംവൃത തൻറെ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുട്ടികൾക്കൊപ്പം കളിക്കുന്ന ചിത്രമാണ് സംവൃത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ക്യാപ്ഷനുകൾ ഒന്നും ഇല്ലാതെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കണ്ട ആരാധകരിൽ ഏറിയ പങ്കും പറഞ്ഞിരിക്കുന്നത് സംവൃതയ്ക്ക് ഒരു മാറ്റവും ഇല്ല എന്നാണ്. സുഹൃത്തുക്കളായ ഭാമ, പൂർണിമ ഇന്ദ്രജിത്ത്, ശ്രിന്ധ, ഗായിക ജോസ്ന രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പോസ്റ്റിനു താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.