മകളുടെ സന്തോഷവാർത്തയുമായി സംവൃത അഖിൽ; ആദ്യാക്ഷരം കുറിച്ച് രുദ്രമോൾ… ചിത്രങ്ങളുമായി മലയാളി പ്രിയതാരം… | Samvrutha Sunil Happy News Malayalam
Samvrutha Sunil Happy News Malayalam : രസികൻ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംവൃത സുനിൽ. തനി നാടൻ ലുക്കിൽ വന്ന് മലയാളികളുടെ മനസ്സുകവർന്ന താരം വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. കുടുംബത്തിനോടൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ താരം വളരെ കുറച്ച് ചിത്രത്തിൽ മാത്രമേ അഭിനിച്ചിട്ടുള്ളുവെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചിട്ടാണ് സംവൃത ഇന്റസ്ട്രീ വിട്ടത്.
മലയാളി പ്രേക്ഷകർക്കിന്നും സംവൃത സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ്. താരത്തിന്റെ വിശേഷങ്ങളൊക്കെയറിയാൻ അരാധകർക്ക് പ്രത്യക താൽപര്യവുമുണ്ട്. സിനിമയിൽ സജീവമല്ലങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ആരാധകർ അത് ഇരുകെെയ്യും നീട്ടി സ്വികരിക്കാറുമുണ്ട്. ഇപ്പോഴിത വീട്ടിലെ ഏറ്റവും പുതിയ സന്തോഷ നിമിഷങ്ങളാണ് താരം പങ്കു വെച്ചിട്ടുള്ളത്. രണ്ടമത്തെ മകൻ രുദ്ര ആദ്യക്ഷരം കുറിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അമേരിക്കയിലാണങ്കിലും തനി മലയാളിയായി കേരളത്തനിമയിൽ അച്ഛന്റെ മടിയിലിരുന്ന് ആദ്യക്ഷരം കുറിക്കുന്ന കുരുന്ന് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്. കേരളം വിട്ടിട്ടും താരം പാരമ്പരാഗത രീതികൾ വിട്ടിട്ടില്ലെന്നാണ് ആരാധകരുടെ വാദം. മുൻപ് വിഷു ദിനത്തിലും താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധർ ഏറ്റെടുത്തിരുന്നു. കേരളസാരിയിൽ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളിൽ ആരാധകർ കണ്ടത്. 2012ലാണ് സംവൃത വിവാഹിതയാകുന്നത്. അഖിൽ രാജനാണ് സംവൃതയുടെ ഭർത്താവ്.
അഗസ്ത്യ, രുദ്ര എന്നീ രണ്ടാൺ മക്കളാണ് താരത്തിനുള്ളത്. സംവിധായകൻ ലാൽ ജോസിന്റെ റിയാലിറ്റി ഷോയായ നായിക നായകനിലൂടെയായിരുന്നു സംവൃത രണ്ടാം വരവിൽ ആദ്യം ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാറ്റത്തോടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. ആദ്യം പ്രേക്ഷകർ കണ്ട സംവൃതയായിരുന്നില്ല വർഷങ്ങൾക്ക് ശേഷം ആരാധകർ കണ്ടത്. രണ്ടാം വരവിൽ ബിജു മേനോനൊപ്പം സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.