ഒറ്റ നോട്ടത്തിൽ സാമന്ത ആണെന്ന് തോന്നിപോകും..!! മലയാള താരസുന്ദരിക്ക് മറുനാടൻ താരസുന്ദരിയുടെ ലുക്ക് ഉണ്ടെന്ന് ആരാധകർ… | Samyuktha Menon Look Like Sam

Samyuktha Menon Look Like Sam : യുവതാരനിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി സംയുക്ത മേനോൻ. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെയാണ് താരം മലയാളത്തില്‍ ശ്രദ്ധ നേടിയത്. ചിത്രത്തിലെ കഥാപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ടൊവിനോയുടെ നായികയായി ‘എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിലും സംയുക്ത വേഷമിട്ടിരുന്നു. സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ ‘ലില്ലി’ എന്ന സിനിമയിലെ പ്രകടനവും സംയുകതയെ വേറിട്ട ഒരു അഭിനേത്രിയാക്കി.

ഇക്കഴിഞ്ഞ സംസ്ഥാന സിനിമാപുരസ്‌കാരങ്ങളുടെ അവസാനഘട്ട നോമിനേഷനിൽ സംയുക്തയുമുണ്ടായിരുന്നു. വെള്ളത്തിലെ അഭിനയത്തിലൂടെയാണ് സംയുക്ത നോമിനേഷൻ ലിസ്റ്റിലെത്തിയത്. എന്നാൽ അതേ സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയെങ്കിലും സംയുക്ത പിന്തള്ളപ്പെടുകയായിരുന്നു. അഭിനയിക്കുന്ന സിനിമകളിലെല്ലാം തന്റെ കഥാപാത്രത്തിലേക്ക് പൂർണമായും കടന്നുചെല്ലുന്ന അഭിനേത്രിയാണ് സംയുക്ത.

ഒരുപിടി നല്ല ചിത്രങ്ങളാണ് സംയുക്തയുടേതായി ഇനി ബിഗ്‌സ്‌ക്രീനിലെത്താനുള്ളത്. ഏറെ ആരാധകപിന്തുണയോടെയാണ് ഇപ്പോൾ താരത്തിന്റെ കരിയർ മുന്നോട്ടുപോകുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

“Consciousness is Her attire” എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. Chidambharam എന്ന ഹാഷ് ടാഗും ഉപയോഗിച്ചിട്ടുണ്ട്. ട്രഡീഷണൽ ലുക്കിൽ സംയുക്ത കൂടുതൽ സുന്ദരിയായി കാണപ്പെടുന്നു. എന്നാൽ ഈ വേഷത്തിൽ താരത്തെ കാണാൻ സാമന്തയെ പോലെ ഉണ്ടെന്നാണ് ചില ആരാധകർ പറയുന്നത്. ഒറ്റ നോട്ടത്തിൽ സാം ആണെന്നെ തോന്നുകയുള്ളൂ…