വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത വർമ്മ; നടിമാരെല്ലാം പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്ന് ആരാധകർ… | Samyuktha Varma Latest Pic In Saree Goes Viral Malayalam

Samyuktha Varma Latest Pic In Saree Goes Viral Malayalam : മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട അഭിനേത്രിയാണ് സംയുക്ത വർമ്മ. ഒരു കാലത്ത് സിനിമയിൽ വെട്ടിത്തിളങ്ങിനിന്ന താരം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. പല സൂപ്പർ താരങ്ങളുടെയും നായികയായി ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയ സംയുകത തന്റെ റിയൽ ലൈഫ് നായകനായി കണ്ടുപിടിച്ചത് സിനിമാപ്രേമികളുടെ പ്രിയതാരം ബിജുമേനോനെ ആണ്. വളരെ സന്തോഷകരമായ ഒരു ദാമ്പത്യജീവിതമാണ് ഇവരുടേത്.

വിവാഹശേഷം കുടുംബജീവിതവുമായി ഒതുങ്ങുകയായിരുന്നു സംയുക്ത. താരത്തെ പിന്നീട് സിനിമയിൽ കണ്ടിട്ടേ ഇല്ല. ഇടയ്ക്ക് വിവാഹവേദികളിലും മറ്റും മിന്നിത്തിളങ്ങുന്ന സംയുക്ത പ്രേക്ഷകർക്ക് ഒരു അത്ഭുതം തന്നെയാകാറുമുണ്ട്. ഇപ്പോഴിതാ പുതിയ ലുക്കിൽ ആരെയും ആകർഷിക്കുന്ന സൗന്ദര്യവുമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങൾ. ഇപ്പോൾ താരത്തെ കണ്ടാൽ വെറും ഇരുപത് വയസ്, അതിൽ കൂടുതൽ തോന്നുകയേ ഇല്ല.

പ്രായം റിവേഴ്‌സ് ഗിയറിൽ കടന്നുപോകുന്ന ആളായി പലപ്പോഴും മെഗാസ്റ്റാർ മമ്മൂട്ടിയെയാണ് പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാൽ നടിമാരുടെ കാര്യത്തിൽ അങ്ങനെയൊരു ക്രെഡിറ്റ് സംയുക്തക്ക് തന്നെ കൊടുക്കാം. യോഗയിൽ അഭിരുചിയുള്ള താരം തന്റെ ആരോഗ്യം നിലനിർത്തുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്നു. ചിട്ടയായ വ്യായാമം, ആഹാരത്തിലെ ക്രമീകരണം അങ്ങനെ പല വിഷയത്തിലും ശ്രദ്ധ കൊടുത്തുകൊണ്ടാണ് സംയുക്ത മുന്നോട്ടുപോകുന്നത്.

സംയുക്തക്കും ബിജുമേനോനും ഒറ്റ മകനാണുള്ളത്. ദക്ഷ് എന്നാണ് മകന്റെ പേര്. വിവാഹത്തിന് ശേഷം ഒരു പരസ്യചിത്രത്തിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇനി എന്നാണ് സിനിമയിലേക്ക് മടങ്ങിവരുക എന്ന് ചോദിച്ചാൽ കൃത്യമായ ഒരു മറുപടി പലപ്പോഴും താരത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കാറില്ല. കുടുംബത്തിലെ വിവാഹച്ചടങ്ങുകൾക്കൊക്കെ മുൻപന്തിയിൽ തന്നെ ഉണ്ടാകാറുള്ള സംയുക്ത കസിൻ ഉത്തര ഉണ്ണിയുടെ വിവാഹത്തിന് എത്തിയപ്പോഴുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.