എന്റമ്മോ..!! കിടിലൻ ടപ്പാൻ കൂത്ത് ഡാൻസിൽ പൊളിച്ചടുക്കി സാനിയ അയ്യപ്പനും റംസാനും..!! | Saniya Iyappan Ramzan Dance
Saniya Iyappan Ramzan Dance : ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളാണ് റംസാൻ മുഹമ്മദും സാനിയ അയ്യപ്പനും. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യൽ മീഡിയയിലൂടെ സ്വന്തമാക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. മലയാളത്തിലെ യുവതാരങ്ങളായ ഇരുവരും ഡാൻസിനൊപ്പം അഭിനയത്തിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച ഒരു കിടിലൻ ഡപ്പാം കൂത്ത് ഡാൻസ് ആണ് വൈറലായി മാറിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിൽ വൈറലായി മാറിയ ഡിപ്പാടപ്പം സോങ്ങിനാണ് ഇരുവരും ചുവട് വെച്ചിരിക്കുന്നത്. തമിഴ് സ്റ്റിലിൽ മുണ്ടും ഷർട്ടും ഇട്ടു ഡാൻസ് കളിക്കുന്ന ഇരുവരെയും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റടുത്തിരിക്കുന്നത്.
മുൻപും വ്യത്യസ്ത ഡാൻസ് വീഡിയോയുമായി എത്തുന്ന താരങ്ങൾ ഇത്തവണയും അത് തന്നെയാണ് ആരാധകർക്ക് നൽകിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകൾ രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസം മുൻപ് റംസാൻ മുഹമ്മദും സാനിയ അയ്യപ്പനു ചേർന്ന് പുതിയതായി എറണാകുളത്ത് ഒരു ഡാൻസ് വർഷോപ്പ് സ്റ്റാർട്ട് ചെയ്യുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരുന്നു. തൊട്ടു പിന്നാലെയാണ് പുതിയ വീഡിയോ ഷെയർ ചെയ്തതും.
എന്തായാലും വീഡിയോ സോഷ്യൽ മീഡിയായിൽ വെെറലായി മാറിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രം ബാല്യ കാല സഖിയിലൂടെയായിരുന്നു സിനിമയിലേക്ക് സാനിയ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ക്യൂൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സാനിയയുടെ പ്രകടനം ഏറെ ആരാധക ശ്രദ്ധപിടിച്ചുപറ്റിരുന്നു. ഭീഷ്മ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് റംസാൻ ആരാധകരുടെ പ്രിയങ്കരനായി മാറിയത്.