സാന്ത്വനത്തിൽ മഞ്ജുഷ എത്തിയത് ആർക്കുപകരം..!? കണ്ണന്റെ തുറന്നു പറച്ചിലുകൾ… | Santhwanam Fame Achu Sugandh Dubbing Malayalam

Santhwanam Fame Achu Sugandh Dubbing Malayalam : പ്രേക്ഷകപ്രിയപരമ്പര സാന്ത്വനത്തിൽ മറ്റൊരു പ്രണയജോഡി കൂടി…. അതെ, ഇനി കണ്ണനും അച്ചുവും പ്രേക്ഷകർക്ക് മുൻപിൽ പുതിയൊരു വിസ്മയം തീർക്കാൻ എത്തുകയാണ്. തുടക്കം തന്നെ ചെറിയൊരു കലഹമാണ്. ക്ഷേത്രത്തിൽ വെച്ച് ഒരു ലഹളയിൽ നിന്ന് തുടക്കം. ആദ്യകാഴ്ചയിൽ തന്നെ പ്രണയത്തിന് തുടക്കമാകും എന്ന് പറയുന്നത് വെറുതെയല്ല. ഈ കണ്ടുമുട്ടലിൽ ഒരു സ്പാർക്ക് വിരിഞ്ഞിട്ടുണ്ട്.

അതിൽ നിന്ന് നമുക്ക് എല്ലാം സുവ്യക്തമാണ്. ഇപ്പോഴിതാ കണ്ണൻ-അച്ചു പ്രണയത്തിൻറെ ആദ്യരംഗങ്ങൾ ഡബ്ബ് ചെയ്യാൻ സ്റ്റുഡിയോയിൽ എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ അച്ചു. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു തന്നെയാണ് ആ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്. മോണിട്ടറിൽ നോക്കി ചെയ്തുവെച്ച സീൻ ഒന്നുകൂടി മനസിലാക്കി ശ്രദ്ധയോടെ ഡയലോഗുകൾ അവതരിപ്പിക്കുകയാണ് അച്ചു.

Santhwanam Fame Achu Sugandh Dubbing Malayalam
Santhwanam Fame Achu Sugandh Dubbing Malayalam

കണ്ണൻ എന്ന കഥാപാത്രത്തിന് ഏറെ അനുയോജ്യനായ ഒരു നടൻ തന്നെയാണ് അച്ചു. മുമ്പ് വാനമ്പാടി എന്ന സീരിയലിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ആ സീരിയലിന്റെ സാഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ ആളാണ് അച്ചു അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രം. കണ്ണന്റെ നായികയായി ഇപ്പോൾ സീരിയലിൽ എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ഏവരുടെയും മനം കവർന്ന മഞ്ജുഷ മാർട്ടിനാണ്. ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ശിവാഞ്‌ജലിക്ക് ശേഷം പ്രേക്ഷകർ ഏറ്റെടുക്കാൻ പോകുന്ന ഒരു പ്രണയജോഡി തന്നെയാകും കണ്ണൻ-അച്ചു എന്നത് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞു. കണ്ണന്റെ നായികയായി ആരാകും എത്തുക എന്നത് ആരാധകർ ഏറെ ചർച്ച ചെയ്ത ഒരു കാര്യം തന്നെയാണ്. പല യുവതാരങ്ങളുടെയും പേര് ഈ ലിസ്റ്റിലേക്ക് കടന്നുവന്നിരുന്നു. എന്നാൽ എല്ലാ ഊഹാപോഹങ്ങളെയും തെറ്റിച്ചുകൊണ്ടായിരുന്നു മഞ്ജുഷയുടെ എൻട്രി.