ആ അമ്മയുടെ സന്തോഷം കണ്ടില്ലേ!! ശിവാജ്ഞലിയെ കാണാൻ ദൂരെ നിന്ന് വന്ന അമ്മയെ നെഞ്ചോടു ചേർത്ത് പ്രിയ താരങ്ങൾ… | Santhwanam Fame Gopika And Sajin

Santhwanam Fame Gopika And Sajin : ഏറെ ദൂരം താണ്ടി ഒരമ്മ ഓടിയെത്തി…. കുറേ നടന്നു, ബസ് കിട്ടിയില്ല…. കുറേ കഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷയിൽ കയറി… കുറേ ദൂരം താണ്ടി ഉദ്ദേശിച്ച സ്ഥലത്ത് വന്നിറങ്ങി…. സാന്ത്വനം പരമ്പരയുടെ കട്ട ഫാനാണ് ഈ അമ്മ. ശിവനും അഞ്‌ജലിയും ടെക്സ്റ്റയിൽസ് ഉൽഘാടനത്തിന് വരുന്നു എന്നറിഞ്ഞിട്ടാണ് ഈ അമ്മ ഓടിയെത്തിയത്. ഒന്ന് നേരിൽ കാണണം, രണ്ടുപേർക്കും ഒപ്പം ഒരു ഫോട്ടോ എടുക്കണം…

അതിനപ്പുറത്തേക്ക് വേറെ ഒരു ആഗ്രഹവും ഈ അമ്മക്കുണ്ടായിരുന്നില്ല. ശിവാഞ്‌ജലിമാരെ നേരിൽ കണ്ടതോടെ അമ്മ വലിയ സന്തോഷത്തിലായി. അമ്മയുടെ സന്തോഷം കണ്ടതോടെ സജിനും ഗോപികയും അമ്മയെ ചേർത്തുനിർത്തി ഫോട്ടോയെടുത്തു. അമ്മയോട് വിശേഷങ്ങൾ ചോദിച്ചു. അമ്മയെ കെട്ടിപ്പിടിച്ചാണ് ശിവേട്ടൻ സംസാരിച്ചത്. ഇത്രയും ദൂരം സഞ്ചരിച്ച് അമ്മ ഓടിയെത്തിയത് അറിഞ്ഞപ്പോൾ സജിന്റെയും ഗോപികയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഏറെ ആരാധകരാണ് ശിവാഞ്‌ജലിമാർക്കുള്ളത്. സോഷ്യൽ മീഡിയയിൽ ഇവരുടെ പേരിൽ ഫാൻസ്‌ ഗ്രൂപ്പുകൾ തന്നെയുണ്ട്. “ഞങ്ങൾക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആ കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു… അതാണ്‌ പ്രേക്ഷകരുടെ സ്നേഹം ഇത്രയധികം ലഭിക്കുന്നതിന്റെ കാരണം”… ഇത്രയധികം ആരാധകർ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ രണ്ടുപേരുടെയും മറുപടി ഇങ്ങനെയാണ്.

ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം പരമ്പര തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ശിവാഞ്‌ജലി രംഗങ്ങൾക്കാണ് കൂടുതലും ആരാധകർ കാത്തിരിക്കാറുള്ളത്. നടി ഷഫ്നയുടെ ഭർത്താവാണ് ശിവനായെത്തുന്ന സജിൻ. ഗോപിക കുട്ടിക്കാലം മുതൽ തന്നെ അഭിനയരംഗത്ത് സജീവമായ താരമാണ്. ഗോപികയുടെ സഹോദരി കീർത്തനയും പ്രേക്ഷകർക്ക് പ്രിയങ്കരി തന്നെ. ഗോപികയും സജിനും ഓഫ് സ്ക്രീനിലും മികച്ച സുഹൃത്തുക്കൾ തന്നെയാണ്.