സാന്ത്വനം അവസാനിച്ചപ്പോൾ ഒറ്റക്കായി ഹരിച്ചേട്ടൻ; പ്രിയപെട്ടവരെ എല്ലാം ഒരുപാട് മിസ് ചെയ്യന്നു, രൂപവും ഭാവവും മാറി, പിറന്നാൾ സ്വയം ആശംസിച്ച്‌ ഗിരീഷ് നമ്പ്യാർ.!! Santhwanam Hari Fame Girish Nambiar Birtdhay Note Viral

Santhwanam Hari Fame Girish Nambiar Birtdhay Note Viral : മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗിരീഷ് നമ്പ്യാർ. മുബൈയിൽ ജനിച്ചു വളർന്ന ഗിരീഷ് നമ്പ്യാർ തലശ്ശേരി സ്വദേശിയാണ്. എൻജിനീയറിംങ്ങ് കഴിഞ്ഞ താരം കുറച്ച് വർഷം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും, അഭിനയം കലയായി സ്വീകരിക്കുകയായിരുന്നു. അഭിനയലോകത്തെത്തിയ ശേഷം തമിഴ്, മലയാളം പരമ്പരകളിൽ താരം അഭിനയിക്കുകയുണ്ടായി.

‘വണ്ടർഫുൾ ജേണി’ എന്ന പരമ്പരയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് സീരിയലിലായിരുന്നു കൂടുതൽ തിളങ്ങി നിന്നത്. മലയാളത്തിലെ ദത്തുപുത്രി, ശിവകാമി, ഭാഗ്യലക്ഷ്മി, സാന്ത്വനം എന്നീ പരമ്പരകളിൽ അഭിനയിച്ച താരത്തിന് ഏറ്റവും കൂടുതൽ ജനപ്രിയനാക്കിയ പരമ്പര സാന്ത്വനമായിരുന്നു. സാന്ത്വനത്തിലെ ഹരി എന്ന കഥാപാത്രം സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ പോലെ പ്രേക്ഷക മനസിൽ എന്നും തങ്ങിനിൽക്കുന്ന കഥാപാത്രമായിരുന്നു. സാന്ത്വനം സീരിയൽ അവസാനിച്ചതിൻ്റെ സങ്കടവും, വിശേഷവുമൊക്കെ ഗിരീഷും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഇന്ന് താരത്തിൻ്റെ പിറന്നാൾ ദിവസമാണ്. സ്വന്തമായി പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് താരം. താരത്തിൻ്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.’എനിക്ക് പിറന്നാൾ ആശംസകൾ. ഞാൻ ആദ്യം എന്നെ അനുഗ്രഹിക്കട്ടെ. എൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ, കൂടുതൽ പ്രയത്നിച്ചു. എനിക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഇനിയും കഴിയട്ടെ.

നിങ്ങൾ നന്നായി പ്രവർത്തിച്ച് നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുക. എൻജിനീയറിംങ്ങ് കഴിഞ്ഞ് വി ജെ വരെ എത്തിയ ഞാൻ ഒരു നടനായി. നിങ്ങൾ സ്വയം അഭിമാനിക്കുക. നിങ്ങൾ സ്വയം സൃഷ്ടിച്ച കഴിവിൽ സ്വയം സന്തോഷിക്കുക. അടുത്ത വർഷം ഹാർഡ് വർക്ക് ചെയ്ത് സന്തോഷവാനായിരിക്കുക. ആരുമില്ലാത്തപ്പോൾ പോലും സ്വന്തമായി നിങ്ങൾ നിങ്ങളെ വിഷ് ചെയ്യുക ‘. ഇതാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആശംസകൾ അറിയിച്ചവർക്കൊക്കെ നന്ദിയറിയിച്ച് താരം സ്റ്റാറ്റസ് പങ്കുവെയ്ക്കുകയും ചെയ്തു.