ചാക്കുചുമക്കുന്ന ഹരിയെ കണ്ടു സഹതാപത്തോടെ അപ്പു!! ശത്രുവിനോട് വഴക്കിട്ട് അഞ്ജലി; നർമ്മവും വിഷമവും നിറഞ്ഞ രംഗങ്ങളിലൂടെ സാന്ത്വനം… | Santhwanam Today Episode 10 August 2022

Santhwanam Today Episode 10 August 2022 : കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ഹരിയും അപ്പുവും കൂടി കുറച്ച് നേരത്തേക്ക് കൃഷ്ണാ സ്റ്റോർസിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോഴുണ്ടായ പ്രശ്നങ്ങളാണ് പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഹരി അരിച്ചാക്ക് ചുമക്കുന്നത് കാണുമ്പോൾ അപ്പുവിന് ഇഷ്ടപ്പെടുന്നില്ല.

അതിനൊക്കെ ഇവിടെ ശത്രു ഇല്ലേ എന്നായിരുന്നു അപർണയുടെ ചോദ്യം. ശത്രു ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ജോലികളൊക്കെ എല്ലാവരും മാറി മാറി ചെയ്യാറുണ്ട് എന്നായിരുന്നു ഹരിയുടെ മറുപടി. ശിവൻ അഞ്ജുവിനെ ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ ശിവന്റെ ബാക് സീറ്റിൽ ശത്രു ഉണ്ട്. ഭാര്യയും ഭർത്താവും സംസാരിക്കുമ്പോൾ അവിടെ ഈ വേതാളത്തിന് എന്താ കാര്യം എന്നാണ് അഞ്ജുവിന്റെ ചോദ്യം. ഇത് കേട്ടിട്ട് ആരാണ് ഈ വേതാളം എന്ന് ശത്രുവും തിരിച്ച് ചോദിക്കുന്നുണ്ട്.

കടയിൽ ഒറ്റക്ക് നിക്കവേ അപ്പു പതറി പോകുകയാണ്. ഒടുവിൽ ദേവിയെ കെട്ടിപിടിച്ച് കരച്ചിലും. സാധനങ്ങൾ എടുത്തുകൊടുക്കുന്നതിൽ പിഴവ് വന്നപ്പോൾ കസ്റ്റമർ ചീത്ത വിളിച്ചു, അങ്ങനെയാണ് അപ്പു സങ്കടപ്പെടാൻ കാരണം. ഇത് കണ്ട് ബാലനും ദേവിയും വിഷമത്തിലായി. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം തന്നെ.

നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പരയുടെ നിർമ്മാതാവ്. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് പരമ്പരയുടെ മലയാളം റീമേക്ക് ആയാണ് സാന്ത്വനം പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ചിപ്പിക്ക് പുറമേ വലിയൊരു താരനിര ഈ സീരിയലിൽ അണിനിരക്കുന്നു. സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷ രാജ്, അപ്സര, രാജീവ് പരമേശ്വരൻ, രോഹിത്, സിന്ധു വർമ തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.