ഒരു അച്ഛന്റെ രോധനവുമായി തമ്പി; ബാലനെ കുറിച്ചുള്ള ആ സത്യം വെളിപ്പെടുമ്പോൾ പ്രതീക്ഷകൾക്ക് അപ്പുറം സാന്ത്വനം… | Santhwanam Today Episode 11 August 2022 Malayalam

Santhwanam Today Episode 11 August 2022 Malayalam : “വിശപ്പ് പ്രകടിപ്പിക്കാൻ അറിയാം… ദേഷ്യം പ്രകടിപ്പിക്കാൻ അറിയാം… പക്ഷേ സ്നേഹം മാത്രം പ്രകടിപ്പിക്കാൻ അറിയില്ല…” പറയുന്നത് സാന്ത്വനത്തിലെ ഹരിയെക്കുറിച്ച് അപ്പു ആണെങ്കിലും ഈയൊരു വാചകം നമ്മൾ പ്രേക്ഷകരുടെ മൊത്തം മനസിലേക്ക് ഒരു തീയായി വന്നുകൊണ്ടിട്ടുണ്ട്, പൊള്ളിച്ചിട്ടുണ്ട്. ഏറെ ആരാധകരുള്ള ഒരു പരമ്പര തന്നെയാണ് സാന്ത്വനം. കുടുംബപ്രക്ഷകരുടെ മനം കവർന്ന സാന്ത്വനം സ്നേഹബന്ധങ്ങളുടെ കെട്ടുറപ്പ് തന്നെയാണ് അടിവരയിട്ട് പറയുന്നത്.

ഒരിറ്റ് സ്നേഹം കൊതിച്ചുപോവുകയാണ് അപ്പു. ഹരിക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്നാണ് അപ്പുവിന്റെ പരാതി. സാന്ത്വനത്തിൽ എന്നും ഇണക്കങ്ങളും പിണക്കങ്ങളും ഒരു തുടർകഥ തന്നെയാണ്. ഹരിയോട് കാര്യമായി തന്നെ സംസാരിക്കുന്ന തമ്പിയെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. എം ബി എ ഉള്ള ഒരു നൂറുപേരെ വേറെ കിട്ടും, പക്ഷേ അപ്പുവിന് നിന്നെ ഒരാളെ മാത്രം മതി എന്നുപറയുന്നത് കൊണ്ടാണ് എല്ലാം മറന്ന് നിന്നെ കൂടെ നിർത്തുന്നത്.

തമ്പിയുടെ ഓരോ ഡയലോഗും ഹരിയുടെ ഇടനെഞ്ചിൽ വന്നുകൊള്ളുന്നുണ്ട്. എന്റെ മകളെ എനിക്ക് ജീവനോളം ഇഷ്ടമാണ്. ആരൊക്കെ കൂടെ ഇല്ലെങ്കിലും നീ വെറുപ്പോടെയും പുച്ഛത്തോടെയും കാണുന്ന ഈ തമ്പി എന്നും നിന്റൊപ്പം ഉണ്ടാകും. തമ്പിയുടെ വാക്കുകൾ കേൾക്കുമ്പോൾ പ്രേക്ഷകർ പോലും ആശങ്കയിലാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം.

നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പരയുടെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്‌, ഗിരിജ, അച്ചു, മഞ്ജുഷ തുടങ്ങിയ താരങ്ങളാണ് ഈ പരമ്പരയിൽ അണിനിരക്കുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന ടെലിവിഷൻ കാവ്യമാണ് സാന്ത്വനം. പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ഈ പരമ്പര.