ശിവനെ മുതലാളിയാക്കാൻ അഞ്ചു; പരിഭവത്തിൽ അപ്പു!! ഇനി ദേവിയുടെ ഇടപെടൽ… | Santhwanam Today Episode 13 August 2022 Malayalam

Santhwanam Today Episode 13 August 2022 Malayalam : ശിവൻ പാന്റും ഷർട്ടും ഇട്ട് വൻ ഗെറ്റപ്പിൽ കൃഷ്ണാ സ്റ്റോറിൽ പോയിരിക്കണം, അവിടെ ചാക്ക് ചുമക്കലും സാധനം തൂക്കലുമൊന്നും ഇനി ശിവേട്ടൻ ചെയ്യണ്ട. ഇതൊക്കെ അഞ്ജുവിന്റെ പുതിയ ചിന്തകളാണ്. ഇതാണ് ഇപ്പോൾ സാന്ത്വനം വീട്ടിലെ ചർച്ചാവിഷയം. ബാങ്കിൽ പോയി ഒരു ഡി ഡി എടുക്കാൻ പറഞ്ഞാൽ പോലും അതിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നമ്മുടെ ശിവേട്ടൻ.

എന്നാൽ ഇത്തവണ അഞ്ജു പിന്നാലെ തന്നെ ഉണ്ട്. ബാങ്കിൽ പോകുന്ന ജോലി ഇത്തവണ ശിവേട്ടൻ തന്നെ ചെയ്യുമെന്നാണ് അഞ്ജു കണ്ണനോട് പറയുന്നത്. സംഭവങ്ങളുടെ കിടപ്പുവശം മനസിലാക്കിയ ഹരി ശിവനോട് പറയുന്നുണ്ട്, നീ അഞ്ജു പറയും പോലെ തന്നെ ഇനി ഒരു പുതിയ ഗെറ്റപ്പിൽ കടയിൽ വന്നിരുന്നോളാൻ. ബാക്കി ജോലിയൊക്കെ താൻ ചെയ്തോളാമെന്ന് ഹരി ഏറ്റെടുക്കുന്നുമുണ്ട് . ഹരിയും അപ്പുവും തമ്മിൽ വീണ്ടും വഴക്കായോ എന്നാണ് ദേവിയുടെ സംശയം.

ഈയിടെയായി അപ്പുവിനോട് വല്ലാത്തൊരു ദേഷ്യമാണല്ലോ ഹരി കാണിച്ചുകൊണ്ടിരിക്കുന്നത്. തുടർന്നുപഠിക്കുന്നതിന്റെ കാര്യം പറഞ്ഞാണ് ശിവനും അഞ്ജുവും തമ്മിൽ വഴക്കാകുന്നത്. എന്താണെങ്കിലും മൊത്തത്തിൽ സൗന്ദര്യപിണക്കങ്ങൾ കൊണ്ട് നിറയുകയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള ഒരു പരമ്പര തന്നെയാണ് സാന്ത്വനം. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്.

രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, രക്ഷാ രാജ്‌, ഗിരീഷ് നമ്പിയാർ, സജിൻ, അച്ചു, മഞ്ജുഷ, അപ്സര, സിന്ധു വർമ, രോഹിത് തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു. ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാനുള്ള ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കഥയാണ് സാന്ത്വനം പറയുന്നത്. ഏട്ടത്തിയമ്മ അമ്മയായി മാറുന്ന വീടാണ് സാന്ത്വനം. അനിയന്മാരെ സ്വന്തം മക്കളായി സ്നേഹിക്കുന്ന ദേവി എന്ന ഏട്ടത്തിയമ്മയായി നടി ചിപ്പി സീരിയലിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.