സാന്ത്വനം കുടുംബത്തിന്റെ താളം തെറ്റുന്നു..!! ബാലന് നേരെ തിരിഞ്ഞ് അനിയന്മാരും ഭാര്യമാരും… | Santhwanam Today Episode 22 August 2022 Malayalam

Santhwanam Today Episode 22 August 2022 Malayalam : എല്ലാ കുടുംബത്തിലും സംഭവിക്കാറുള്ളത് ഇപ്പോഴിതാ സാന്ത്വനത്തിലും സംഭവിക്കുകയാണ്…. സാന്ത്വനം വീട് ബാലൻറെ പേരിൽ എഴുതിവെക്കാൻ പോകുന്നു എന്നാകുന്നതോടെ സാന്ത്വനത്തിൽ പൊട്ടിത്തെറികൾക്ക് തുടക്കമാകുന്നു… അപ്പുവും സാവിത്രിയുമാണ് ഇത്തവണ പ്രശ്നങ്ങൾക്ക് തിരികൊളുത്തുന്നത്. കൃഷ്ണ സ്റ്റോർസിന് പുറമേ മറ്റൊരു കട കൂടി വാങ്ങാനുള്ള ആവശ്യത്തിന് വേണ്ടിയാണ് ഇപ്പോൾ വീട് ബാലൻറെ പേരിലേക്ക് മാറ്റുന്നത്.

എന്നാൽ നാല് മക്കൾക്കും ഒരേപോലെ അവകാശപ്പെട്ട വീട് ബാലൻറെ പേരിൽ മാത്രമായി എഴുതിവെക്കാനുള്ള തീരുമാനത്തെ മറ്റുള്ളവർ എതിർക്കുക തന്നെ ചെയ്യും. ഇതോട് കൂടി എല്ലാവരുടെയും തനിസ്വരൂപം പുറത്തുവരികയാണ് ചെയ്യുക. എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്ന ഒന്ന് തന്നെയാണ് ഇത്‌… എന്നാൽ സാന്ത്വനത്തിലെ ഒത്തൊരുമ കണ്ട പ്രേക്ഷകർ ഇങ്ങനെയൊന്ന് ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. ബാലൻ അനിയന്മാർക്ക് അവരുടെ അച്ഛന്റെ സ്ഥാനത്ത് തന്നെ ആയിരുന്നു.

സ്വന്തം മക്കളെപ്പോലെ തന്നെയാണ് ബാലൻ ഹരിയെയും ശിവനെയും കണ്ണനെയും നോക്കുന്നത്. ദേവിക്കും അവർ അങ്ങനെ തന്നെ. എന്നിട്ടും വീട് ബാലൻറെ പേരിൽ എഴുതിവെക്കുന്നു എന്നുവരുമ്പോൾ പല ഭാഗത്ത് നിന്നും പ്രശ്നങ്ങൾ വരുകയാണ്. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന ഈ പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ശിവാഞ്‌ജലി പ്രണയജോഡിയാണ് സാന്ത്വനം പരമ്പരയുടെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്.

ഒട്ടേറെ ആരാധകരാണ് ശിവാഞ്‌ജലിമാർക്കുള്ളത്. സജിനും ഗോപിക അനിലുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് സാന്ത്വനം പരമ്പരയുടെ അവതരണശൈലി. രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പിയാർ, അച്ചു, മഞ്ജുഷ, അപ്സര, ബിജേഷ്, രോഹിത്, സിന്ധു വർമ, പ്രമോദ് മണി, ഗിരിജ, ദിവ്യ തുടങ്ങിയ താരങ്ങളെല്ലാം ഈ പരമ്പരയിൽ അണിനിരക്കുന്നു.