സത്യം വെളിപ്പെടുത്തി സ്നേഹ ഡോക്ടർ.!! രാജേശ്വരിയുടെ മുഖം മൂടി എല്ലാവര്ക്കും മുന്നിൽ അഴിഞ്ഞു വീഴുന്നു; ദേവി കാത്തിരുന്ന സന്തോഷവാർത്ത തുറന്ന് പറഞ്ഞ് അപ്പു.!! | Santhwanam Today Episode 24 May 2023 Malayalam

Santhwanam Today Episode 24 May 2023 Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം . പരമ്പരയുടെ കഥാപശ്ചാത്തലം ഇപ്പോൾ അവിചാരിതമായ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. പരമ്പരയിൽ എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന അപ്പുവിന്റെ പ്രസവത്തിന്റെ സമയം അടുത്തിരിക്കുകയാണ്.

അമരാവതിയിൽ വെച്ച് പ്രസവവേദന ഉണ്ടായതിനെ തുടർന്ന് തുടർന്ന് ആശുപത്രിയിൽ കൊണ്ടുവന്ന അപ്പുവിനെ പ്രേക്ഷകർ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ്. ഹരി എത്താത്തതിൽ ഒരുപാട് വിഷമത്തോടെയാണ് അപ്പു പ്രസവവേദന സഹിച്ചുകൊണ്ട് കിടക്കുന്നത്. ഹരി വരാതെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയം അപ്പുവിനുണ്ട്. ഹരി അവിടെ ഇല്ലെങ്കിലും എന്ത് ആവശ്യത്തിനും ശിവൻ അവിടെ തന്നെ ഉണ്ട്. ശിവൻ ഇങ്ങനെ നിൽക്കുന്നത് രാജേശ്വരി അപ്പച്ചിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. അതിന്റെ പേരിൽ അവർ ശിവനോട് തർക്കിക്കുന്നുമുണ്ട്.

അപ്പുവിന്റെ കുഞ്ഞിന്റെ അച്ഛനായ ഹരിക്ക് ഇല്ലാത്ത ടെൻഷനും ആത്മാർത്ഥതയും അവന്റെ അനിയനായ നീ എന്തിനാ ശിവാ കാണിക്കുന്നേ എന്നാണ് രാജേശ്വരി ചോദിച്ചത്. മാത്രമല്ല ഹരി ഇതുവരെ ഇവിടെ എത്തിയിട്ടുപോലുമില്ലല്ലോ, അപ്പു എത്ര നേരമായി ചോദിക്കുന്നു എന്നും രാജേശ്വരി ശിവനോട് പറഞ്ഞിട്ടുണ്ട്. രാജേശ്വരിയുടെ ഈ സംസാരത്തിന് നല്ല ചുട്ട മറുപടി തന്നെയാണ് ശിവൻ കൊടുത്തിട്ടുള്ളത്. നിങ്ങളും വലിയ ആത്മാർത്ഥത ചമയുകയൊന്നും വേണ്ട നിങ്ങളുടെ മനസിലിരുപ്പ് എന്തായിരുന്നെന്നും, ഇപ്പോൾ എന്താണെന്നുമുള്ളത് എന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാ നല്ലത് എന്നാണ് രാജേശ്വരിയുടെ മുഖത്തുനോക്കി ശിവൻ പറഞ്ഞത്.

ഇതുകൊണ്ട് മാത്രം രാജേശ്വരിയുടെ വയറ് നിറഞ്ഞില്ല. അതുകൊണ്ട് തന്നെ അപ്പുവിനെ നോക്കുന്ന ഡോക്ടറോടും തട്ടിക്കയറി നല്ല വഴക്ക് തിരിച്ചുകേൾപ്പിച്ചിട്ടുണ്ട് രാജേശ്വരി അപ്പച്ചി. എല്ലാവരുടെയും മുൻപിൽ അപഹാസ്യയായ അപ്പച്ചിയുടെ മുന്നിലേക്ക് ഹരി കൂടെ കടന്നുവരുമ്പോൾ ഇനി പരമ്പരയിൽ എന്താവും സംഭവിക്കുക എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഹരി അപ്പുവിനെ കാണാൻ എത്താത്തതിൽ അപ്പച്ചി ഇനി വേറെ രീതിയിൽ പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അത് പരമ്പരയുടെ കഥ സംഭവബഹുലമാക്കാനും സാധ്യതയുണ്ട്.

Rate this post