ഒരു വശത്തു ശിവനെ വാനോളം പുകഴ്ത്തി സാവിത്രിയും ശങ്കരമാമയും മറുവശത്തു ശിവനെ സംശയിക്കുന്ന അപ്പുവും ബാലേട്ടനും; സാന്ത്വനം വീണ്ടും പ്രശ്നഭരിതമാവുമോ? | Santhwanam Today Episode 6 August 2022 Malayalam

Santhwanam Today Episode 6 August 2022 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. കണ്ണൻ കാണിച്ചുവെച്ച കുരുത്തക്കേട് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സാന്ത്വനത്തിൽ സൃഷ്ടിച്ചത്. ഒടുവിൽ കണ്ണനെ രക്ഷിക്കുന്നത് ശിവൻ തന്നെയാണ്. കണ്ണൻ തന്റെ തെറ്റ് ശിവനോട് ഏറ്റുപറയുന്നതോടെ അനിയനെ രക്ഷിക്കാൻ ശിവൻ മുന്നിട്ടിറങ്ങുകയായിരുന്നു. എന്നാൽ അപ്പുവും ബാലനും ഇപ്പോൾ സംശയത്തിലാണ്.

മുമ്പ് പണപ്പൊതിയിൽ ഉണ്ടായിരുന്നത് രണ്ടായിരത്തിന്റെ നോട്ടുകൾ മാത്രമായിരുന്നു, എന്നാലിപ്പോൾ അത്‌ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും ഇടകലർന്ന് വന്നിരിക്കുന്നു. അതെങ്ങനെ സംഭവിച്ചു എന്നതാണ് അപ്പുവിന്റെ സംശയം. കാണാതായ പണം പെട്ടെന്ന് എങ്ങനെ തിരികെ വന്നു എന്ന കാര്യത്തിൽ ബാലനും സംശയമുണ്ട്. എങ്ങനെയാണ് ഈ പ്രശ്നങ്ങൾ ഇനി അവസാനിക്കുക എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല.

കണ്ണന്റെ തെറ്റ് ഇത്തവണ എല്ലാവരും അറിയണം എന്ന് തന്നെയാണ് പ്രേക്ഷകരും ഇപ്പോൾ ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമേ കണ്ണൻ ഒരു പാഠം പഠിക്കൂ. കണ്ണൻ ഇനിയെങ്കിലും ഇത്തരത്തിലുള്ള കുഴികൾ സ്വയം കുഴിച്ചുവെക്കാതിരിക്കാൻ ഇങ്ങനെയൊരു വിചാരണ, അത്‌ അത്യാവശ്യം തന്നെയാണ്. ഈ ഒരു പ്രശ്നത്തിന്റെ വിചാരണ ഉണ്ടെങ്കിൽ അതിന് ശേഷമാകും സാന്ത്വനത്തിൽ ഇത്തവണ ഓണാഘോഷം തുടങ്ങുക.

എല്ലാ പ്രശ്നങ്ങളും കെട്ടടങ്ങിയ ശേഷമുള്ള ഒരു ഓണം തന്നെയാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, ഗിരീഷ്, അച്ചു, മഞ്ജുഷ, അപ്സര തുടങ്ങിയ താരങ്ങളെല്ലാം സാന്ത്വനത്തിൽ അണിനിരക്കുന്നു. വാനമ്പാടി എന്ന പരമ്പരക്ക് ശേഷം അതേ ടീം വീണ്ടും അണിയറയിൽ പ്രവർത്തിക്കുന്നത് സാന്ത്വനത്തിന് വേണ്ടിയാണ്. ഈയൊരു ടീമിന്റെ പരമ്പരകൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.