വീട്ടിൽ ഭർത്താവിനോപ്പം തകർത്തുവാരി ശരണ്യ മോഹൻ!! ശരണ്യ വേറെ ലെവൽ🔥

ബാലതാരമായി മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച നടിയാണ് ശരണ്യ മോഹൻ. ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. വിവാഹ ശേഷം സിനിമയിൽനിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ സജീവമാണ് ശരണ്യ. കൂടാതെ ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും നൃത്തരംഗത്ത് സജീവവുമാണ്.

ധനുഷിനൊപ്പമുള്ള ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം ഒരു വീഡിയോയുമായി വന്നിരിക്കയാണ്.. വീട്ടിൽ ഭർത്താവിനൊപ്പം നല്ലൊരു ഗാനം ആലപിച്ചുകൊണ്ടാണ് ശരണ്യ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് ആരാധകർ നല്ല കമ്മെന്റ്സ് പറയുന്നുണ്ട്.

നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല ആലാപനത്തിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ശരണ്യ മോഹൻ. ഭർത്താവ് ഡോ. അരവിന്ദ് കൃഷ്ണ കൂടെ എല്ലാവിധ പ്രോത്സാഹനവും നൽകുന്നുണ്ട് എന്ന് ശരണ്യയുടെ ഓരോ വിഡിയോയിൽ നിന്നും മനസിലാക്കാം, 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.