ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ…

പ്രകൃതിയിലെ പല പൂക്കൾക്കും പല ഔഷധ ഗുണങ്ങളും ഉണ്ട്. ഉപകാരമില്ലാത്തതായി ഒന്നും തന്നെയില്ല. സാദാരണ വീട്ടിലെ പൂന്തോട്ടത്തിൽ കണ്ടുവരുന്ന ഒരു ചെടിയാണ് നിത്യകല്യാണി. ശവനറി എന്നും അറിയപെടുന്ന ഈ ചെടിയിലെ പൂവ് അത്തകാളത്തിൽ ഉപയോഗിക്കാത്തവരുമുണ്ട്. കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. ഇത് വളരെ ഔഷധഗുണമുള്ള ചെടിയാണ്. മഡഗാസ്കർ ആണ് ഇതിന്റെ ജന്മദേശം. അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്. രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.

ബംഗാളിൽ ഇത് നയൻതാര എന്ന് അറിയപ്പെടുന്നു. എല്ലാ ഋതുക്കളിലും പുഷ്പിക്കുന്നതിനാലാണ് ഇത് നിത്യകല്യാണി എന്ന് അറിയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും ഈ സസ്യത്തിൽ പുഷ്പങ്ങൾ ഉണ്ടാകും. നിത്യകല്യാണി, ഉഷമലരി എന്നീ സംസ്കൃതനാമങ്ങൾക്ക് പുറമേ കേരളത്തിൽ ഈ ചെടി അഞ്ചിലത്തെറ്റി, കാശിത്തെറ്റി, “പാണ്ടിറോസ” ചുംബുടു എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്. ശവക്കോട്ടകളിൽ നട്ടുവളർത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും പേരുകളുണ്ട്. ശവംനാറി എന്ന പേരുമുണ്ട്.

പ്രധാനമായും പിങ്ക്, വെളുപ്പ് എന്നീ രണ്ടു നിറങ്ങളിൽ കാണപ്പെടുന്നതിനാൽ കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനെ ആദോം ഔവേം എന്നും വിളിക്കാറുണ്ട്. അർബുദ ചികിത്സക്കുപയോഗിക്കുന്ന വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നുണ്ട്. ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണംകുറക്കുന്നതായി കണ്ടെത്തിയതിനെതുടർന്നുള്ള പരീക്ഷണങ്ങളാണ്‌ കാൻസർ ചികിത്സക്ക് ഇതിന്റെ ആൽക്കലോയിഡുകൾ ഉപയോഗിക്കാം എന്ന നിഗമനത്തിലെത്തിച്ചത്. ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ മരുന്നു നിർമ്മിച്ചുവരുന്നു.

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നു .ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും .ചെടി ചതച്ചിട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കം ,കൃമി എന്നിവ ഇല്ലാതാകും . മുറിവിൽ നിന്ന് ഉണ്ടാകുന്ന രക്തപ്രവാഹം നിർത്താൻ ഇതിന്റെ അരച്ച് വെച്ചുകെട്ടിയാൽ മതി. പ്രമേഹ ചികിത്സയ്ക്കുള്ള നാടൻ മരുന്നായി ശവംനാറിച്ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു. ശവംനാറി ചെടിയുടെ ഇലകൾ പ്രമേഹത്തിനുള്ള ഉത്തമ മരുന്നായി ആയുർവേദ ആചാര്യൻമാർ നിഷ്ക്കർഷിക്കുന്നു.

കേരളത്തിൽ സർവസാധാരണമായി വളരുന്നു.പൂന്തോട്ടങ്ങളിൽ ചെടിയായി വളർത്തുന്ന ഔഷധ സസ്യമാണിത് .നല്ല പച്ച നിറമുള്ള ഇലകളുടെ മേൽ ഭാഗം മിനുസമുള്ളതാണ് . ചെറിയ പുക്കൾ വെള്ള നിറത്തിലോ ഇളം ചുവപ്പുനിറത്തിലോ കാണുന്നു . പയറു പോലെ നേർത്തു നിണ്ടു കാണുന്ന ഫലത്തിന്റെയുള്ളിൽ അനേകം വിത്തുകളുണ്ടായിരിക്കും. കേരളത്തിൽ ഇത് പൂച്ചെടിയായും വളർത്തുന്നു. വിത്തു മുളപ്പിച്ചോ, മാതൃ സസ്യത്തിന്റെ കമ്പ് മുറിച്ചു നട്ടോ ഇതിന്റെ പ്രജനനം നടത്താം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.