ഇനി വിത്ത് മുളച്ചില്ല എന്ന് പരാതി പറയരുത്, മണ്ണ് ഇല്ലാതെയും വിത്ത് മുളപ്പിക്കാം വളരെ ഈസിയായി…!!

ഇനി വിത്ത് മുളച്ചില്ല എന്ന് പരാതി പറയരുത്, മണ്ണ് ഇല്ലാതെയും വിത്ത് മുളപ്പിക്കാം വളരെ ഈസിയായി…!! കൃഷി ചെയ്യാൻ എല്ലാവർക്കും താല്പര്യം ഉള്ള കാര്യം ആയിരിക്കുമല്ലോ. സ്വന്തമായ അടുക്കളത്തോട്ടം അതിൽ വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളും കാണുന്നത് തന്നെ മനസ്സിന് ഒരു കുളിർമയാണ്. പലർക്കും കടയിൽ നിന്നും മേടിക്കുന്ന വീത്തുകൾ മുളക്കാറില്ല എന്നുള്ള പരാതിയുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഒരു പ്ലാസ്റ്റിക് പാത്രം വച്ച് കൊണ്ടുതന്നെ വിത്തുകൾ എങ്ങനെ മുളപ്പിച്ചെടുക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ വിത്തുകൾ മുളപ്പിച്ച് എടുക്കാൻ കഴിയും. അതിനായി മുളപ്പിക്കുന്ന വിത്തുകൾ മൂന്നാല് മണിക്കൂർ വെള്ളത്തിലിട്ടു വയ്ക്കുക. എന്നിട്ട് അവയെല്ലാം വെളുത്ത കോട്ടൺ തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കുക. തുണി എപ്പോഴും നനഞ്ഞിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഈർപ്പം വിത്തു മുളക്കുന്നത് സഹായിക്കും.

എന്നിട്ട് എയർ ടൈറ്റ് ആയി അടയ്ക്കാൻ കഴിയുന്ന ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കുന്നത് കാണാം. വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല വിത്തുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കേടുപാടുള്ള വിത്തുകൾ ഒരിക്കലും മുളപ്പിക്കാൻ ഉപയോഗിക്കരുത്. വിത്തുകൾക്ക് ഫംഗസ് ബാധ ഉണ്ടെങ്കിൽ അത് കളയാൻ സ്യൂഡോമോണസ് ലായനിയിൽ മുക്കിവയ്ക്കുന്നതും നല്ലതായിരിക്കും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Amis little world

Comments are closed.