നേന്ത്രപ്പഴവും സേമിയയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. അസാധ്യ രുചി തന്നെ..🤤🤤

ഈ ചൂടിൽ നിന്ന് അല്പം ആശ്വാസം കിട്ടാൻ തണുത്ത ഒരു ഡ്രിങ്ക് കുടിക്കണമെന്ന് തോന്നിയാൽ വായിൽ കപ്പലോടും രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. സേമിയയും നേന്ത്രപ്പഴവും വീട്ടിൽ ഇരിപ്പുണ്ടോ എന്നാൽ നിമിഷ നേരം കൊണ്ട് ഹെൽത്തി ആയി തന്നെ നമുക്ക് ഡ്രിങ്ക് ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ:
സേമിയ
പഴുത്ത നേന്ത്രപ്പഴം
ഈത്തപ്പഴം/ബദാം
പാൽ
കണ്ടൻസ്ഡ് മിൽക്ക്
ഫ്രൂട്സ്

സേമിയ ആദ്യം തന്നെ അല്പം വെള്ളത്തിൽ വേവിച്ചെടുക്കുക. ശേഷം മുകളിൽ പറഞ്ഞ സേമിയ ഒഴികെയുള്ള ചേരുവകൾ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അതിനുശേഷം ഇത് മറ്റൊരു പാത്രത്തിൽ ഒഴിക്കുക. വേവിച്ചെടുത്ത സേമിയ ഇതിലേക്ക് ചേർക്കുക.. ഹെൽത്തി ആയ ഡ്രിങ്ക് റെഡി. ഗ്ലാസ്സിലേക് സെർവ് ചെയുമ്പോൾ മുകളിൽ ആയി നിങ്ങൾക്കിഷ്ട്ടപെട്ട ഫ്രൂട്സ് ചേർക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By RamshiLadies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.