“ഈ വില്ലനുമായി ഞാൻ പ്രണയത്തിലാണ്” പ്രണയം തുറന്ന് പറഞ്ഞ് മൗനരാഗത്തിലെ ശ്രീശ്വേതയും കല്യാണും..!! വിക്രമും സോണിയും ഒന്നിക്കുന്നു എന്ന സന്തോഷത്തിൽ ആരാധകര്‍… | Serial Actors Vikram And Sonia Romantic Reels Goes Viral Malayalam

Serial Actors Vikram And Sonia Romantic Reels Goes Viral Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം. ഒരു ഊമപ്പെണ്ണിൻറെ കഥ പറയുന്ന പരമ്പര പ്രേക്ഷകർക്ക് വളരെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. പരമ്പരയിലെ സംസാരശേഷിയില്ലാത്ത നായികക്ക് വേണ്ടി പലപ്പോഴും സംസാരിക്കുന്നത് സോണി എന്ന കേന്ദ്രകഥാപാത്രമാണ്. മലയാളിയല്ലാത്ത ശ്രീശ്വേത മഹാലക്ഷ്മിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

താരത്തിന്റെ അഭിനയത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ശ്രീ ശ്വേത. മൗനരാഗത്തിൽ ശ്വേതയുടെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കല്യാൺ ഖന്നയാണ്. പരമ്പരയിൽ ഇരുവരും തമ്മിൽ ഒട്ടും ചേർച്ചയിലല്ല എങ്കിലും റിയൽ ലൈഫിൽ ഇവർ മികച്ച സുഹൃത്തുക്കളാണ്. എന്നാൽ പലപ്പോഴും ഈ സൗഹൃദം പ്രണയം ആണോ എന്ന് പ്രേക്ഷകർ തന്നെ ചോദിച്ചുപോയിട്ടുണ്ട്.

സംശയത്തിനുള്ള സാധ്യതകളൊന്നും ഇവരായി ഉണ്ടാക്കി വെച്ചിട്ടില്ലെങ്കിലും ഇത് പ്രേക്ഷകരുടെ ഒരു ആഗ്രഹം തന്നെയാണ്. അത്രയും മികച്ച ഒരു ജോഡിയാണ് ശ്വേത-കല്യാൺ. ഇപ്പോഴിതാ പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകിക്കൊണ്ട് ഇവരുടെ ഒരു ഇൻസ്റ്റഗ്രാം റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രാവണപ്രഭു എന്ന ചിത്രത്തിലെ ഒരു കോമിക് രംഗമാണ് ഇവരുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോ ആയി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

മാത്രമല്ല ഒട്ടനവധി കമ്മന്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘നോ ക്യാപ്‌ഷൻ’ എന്നാണ് വീഡിയോക്ക് ശ്വേത നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എന്താണെങ്കിലും വീഡിയോയിൽ കല്യാണിന്റെ കള്ളച്ചിരി ആരാധകർക്ക് ഏറെ ഇഷ്ടമായിട്ടുണ്ട്, ഒപ്പം ശ്വേതയുടെ ക്യൂട്ട് എക്സ്പ്രഷനും. തുടക്കം മുതൽ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. സോണി എന്ന കഥാപാത്രമായി ശ്വേത എത്തുമ്പോൾ വിക്രമായാണ് കല്യാൺ എത്തുന്നത്.