ശാലിനിയുടെയും ജൂനിയർ ബച്ചന്റെയും സ്നേഹം കണ്ടോ!? ശാലിനിയെ കണ്ട ഉടനെ ഓടി വന്ന് വാരി പുണർന്ന് അഭിഷേക് ബച്ചൻ… | Shalini Ajith Kumar And Abhishek Bachchan Enjoying Football Match Video Viral Malayalam

Shalini Ajith Kumar And Abhishek Bachchan Enjoying Football Match Video Viral Malayalam : നിരവധി തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അജിത് കുമാർ. തല എന്നാണ് പ്രേക്ഷകർ അജിത്തിനെ സ്നേഹത്തോടെ വിളിക്കാറുള്ളത്. തമിഴിൽ മാത്രമല്ല തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ വ്യക്തി കൂടി ആണ് അജിത്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് തമിഴിലെ പ്രശസ്തനായ നടനായി അജിത് മാറുന്നത്. തെലുങ്ക് ചിത്രമായ പ്രേമ പുസ്തകത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1992 ൽ ആണ് ഇദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

തമിഴ് ചിത്രം കാതൽ കോട്ടയ് ആണ് അജിത്തിന്റെ ഏറ്റവും മികച്ച ജനപ്രിയ ചിത്രം. 2000 ത്തിൽ ആണ് താരം വിവാഹിതനാകുന്നത്. മലയാള ചലച്ചിത്ര നടി ആയ ശാലിനി ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഹിന്ദുവായ അജിത് ക്രിസ്ത്യാനിയായ ശാലിനിയെ വിവാഹം ചെയ്തപ്പോൾ രണ്ട് മതങ്ങളുടെയും അനുഷ്ഠാന പ്രകാരം തന്റെ വിവാഹം നടത്തിയിരുന്നു. ഇവർക്ക് രണ്ട് മക്കൾ ആണ്. ഇപ്പോഴിതാ നടി ശാലിനിയുടെ ഒരു പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അജിത്ത് ഫാൻ ക്ലബ്ബാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഫുട്ബാൾ കാണാൻ എത്തിയ ശാലിനിയുടെയും മക്കളുടെയും അടുത്തേക്ക് ജൂനിയർ അമിതാബച്ചൻ എത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. അഭിഷേക് ബച്ചൻ ശാലിനിയോടും മക്കളോടും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ അജിത്ത് ഫാൻസും ശാലിനി ഫാൻസും അഭിഷേക് ബച്ചൻ ഫാൻസും എല്ലാവരും ഒന്നിച്ചാണ് ഏറ്റെടുത്തിരിക്കുന്നത്.

നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി എത്തിയ ശാലിനി വളരെ അധികം ജനപ്രിതി നേടിയിരുന്നു. അജിത് ശാലിനി താര ദമ്പതിമാരെ ഇഷ്ടപ്പെടാത്തവരില്ല എന്നതാണ് യാഥാർത്ഥ്യം.

Rate this post