പ്രണയം ആഘോഷമാക്കി റോയൽ കപ്പിൾസ്!! അജിത്ത് ശാലിനി റൊമാന്റിക് ചിത്രങ്ങൾ വൈറൽ; മാമാട്ടികുട്ടി അമ്മയുടെ മാറ്റം വിശ്വസിക്കാനാവാതെ ആരാധകർ… | Shalini Ajith Kumar Vacation Trip Viral Malayalam

Shalini Ajith Kumar Vacation Trip Viral Malayalam : ബാലതാരമായി സിനിമാലോകത്തേക്ക് വന്ന പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് ശാലിനി. ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രമായിരുന്നു ശാലിനിയുടെ കരിയറിലെ ആദ്യ ചിത്രം. പിന്നീട് അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി പ്രേക്ഷകർക്കും മുൻപിലേക്ക് ശാലിനി എത്തി.

ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാള ചിത്രങ്ങളിലൂടെ മാത്രമല്ല തമിഴ് സിനിമകളിലും സജീവ സാന്നിധ്യമായിരുന്നു ശാലിനി. 80 കളിൽ സിനിമാ മേഖലയിലെ ഒരുകൂട്ടം നായികമാരെ എടുത്തു നോക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ശാലിനിയുടെ മുഖമാണ്.താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ് ഇതിനുള്ള കാരണവും. തമിഴ് സിനിമ നടനായ അജിത് കുമാറാണ് താരത്തിന്റെ ഭർത്താവ് ഇവർ തമ്മിലുള്ള വിവാഹം നടക്കുന്നത് രണ്ടായിരത്തിലാണ്. അജിത്തിനും ശാലിനിക്കും രണ്ട് മക്കളാണ്.

വിവാഹ ശേഷം ശാലിനി സിനിമാ മേഖലയിൽ സജീവ സാന്നിധ്യമല്ല എങ്കിലും തന്നെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരുമായി താരം പങ്കു വയ്ക്കാറുണ്ട്. ശാലിനിയും കുടുംബവും പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴത്തെ ശാലിനിയും അജിത്തും തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലേക്ക്എത്തുന്നത്. കടലിന് നടുവിൽ ഒരു ബോട്ടിൽ ഇരിക്കുന്ന ശാലിനിയുടെയും അജിത്തിന്റെയും ചിത്രങ്ങളാണ് ഇത്.

പച്ചനിറത്തിലുള്ള ഷർട്ട് അണിഞ്ഞ് കൂളിംഗ് ഗ്ലാസ് ധരിച്ചാണ് അജിത്ത് ഇരിക്കുന്നതെങ്കിൽ, വെള്ള നിറത്തിലുള്ള മനോഹരമായ വസ്ത്രത്തിലാണ് ശാലിനി. തന്റെ ഈ വയസ്സിലും നോട്ടം കൊണ്ടും വേഷം കൊണ്ടും ചെറുപ്പം തന്നെയാണ് ശാലിനി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.ഇവരുടെ സന്തോഷകരമായ ദാമ്പത്യം കാണുമ്പോൾ പ്രേക്ഷകർക്കും വളരെയധികം സന്തോഷമാണ്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. അജിത് നായകനായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് തുനിവ്. പൊങ്കൽ റിലീസ് ആയി ഇറങ്ങിയ ചിത്രം വളരെ വലിയ വിജയമായിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്.

Rate this post