കാത്തിരിപ്പുകൾ അവസാനിക്കുന്നു!! കുഞ്ഞ് വരാൻ ദിവസങ്ങൾ മാത്രം; നിറ വയറിൽ കൂടുതൽ സുന്ദരിയായി ഷംന കാസിം… | Shamna Kasim Baby Shower Malayalam

Shamna Kasim Baby Shower In Malayalam : ഷംന കാസിം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ്. സാമൂഹ്യ മാധ്യമത്തിലൂടെ ഷംന കാസിം തന്നെയാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.ഇപ്പോൾ ശ്രദ്ധ നേടുന്നത് ഷംന കാസിം ഗര്‍ഭാവസ്ഥയിൽ എടുത്ത ചിത്രങ്ങള്‍ ആണ്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ഷംന കാസിം ഇപ്പോൾ പനകുവെച്ച ചിത്രത്തിന് ക്യാപ്ഷനായി എഴുതിയിരിക്കുന്നത് ‘ നിങ്ങളുടെ ഉള്ളിൽ ഒരു ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം’ എന്നാണ്.താരത്തിന്റെ വിവാഹം നടന്നത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു.ഷംന കാസിമിന്റെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയാണ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഇദ്ദേഹം. ഷംനയുടെ വിവാഹ ചടങ്ങുകൾ ദുബായിൽ വച്ചായിരുന്നു നടത്തിയത്.

ഷംനയുടെ വിവാഹത്തിന് ഒരുങ്ങി എത്തിയത് വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായായിരുന്നു.കണ്ണൂർ സ്വദേശിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2004ൽ’മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.അതോടൊപ്പം ‘ശ്രീ മഹാലക്ഷ്‍മി’ എന്ന തെലുങ്ക് സിനിമയിലൂടെ അന്യഭാഷയിലും താരം സാന്നിധ്യം ഉറപ്പിച്ചു. കൂടാതെ ‘മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്’ എന്ന സിനിമയിൽ നായികയായി എത്തി തമിഴകത്തും തിളങ്ങിയിരുന്നു.

തുടർന്ന് ‘അലി ഭായ്, ചട്ടക്കാരി, ‘കോളജ് കുമാരൻ, ജന്നല്‍ ഓരം’ എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെതായ ഒരിടം ഉറപ്പിക്കുകയായിരുന്നു. സിനിമയ്‍ക്ക് പുറമേസ്റ്റേജ് ഷോകളിലും ഷംന കാസിം വളരെ സജീവമായിരുന്നു. ജോസഫ് എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ വിസിത്തിര’മാണ് ഷംനയുടേതായി ഏറ്റവും ഒടുവിൽ തീയറ്ററിൽ എത്തിയ ചിത്രം.പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നായകനായി എത്തിയത് ആര്‍ കെ സുരേഷാണ്.പടം പേസും, പിസാസ് 2, അമ്മായി, ദസറ, ‘ബാക്ക് ഡോര്‍, വൃത്തം, എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ഷംന കാസിമിന്റേതായി ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്.

Rate this post