റമദാൻ നിലാവിന് ഇരട്ടി മധുരം!! വിവാഹ ശേഷം 6-ാം മാസം ഗോൾഡൻ ബേബി എത്തി; കുഞ്ഞഥിതിയെ വരവേറ്റ് ദുബായ്… | Shamna kasim Blessed With Baby Boy Entertainment News Viral Malayalam

Shamna kasim Blessed With Baby Boy Entertainment News Viral Malayalam : തെന്നിന്ത്യൻ സൂപ്പർ താരം ഷംന കാസിം ആൺ കുഞ്ഞ്. തെന്നിന്ത്യൻ സൂപ്പർ താരം ഷംന കാസിം അമ്മയായി. ദുബായിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ഷംനയെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. താരവും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

ഷംന കാസിം അമ്മയാകാൻ പോകുന്നു എന്ന വിവരം ഡിസംബർ അവസാനത്തോടുകൂടി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. താരത്തിന്റെ വിവാഹം കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു.
ഷാനിദ് ആണ് ഷംനയുടെ ഭർത്താവ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒ കൂടിയാണ് ഷാനിദ്. ഷംന കാസിം അഭിനയരംഗത്ത് എത്തിയത് 2004 തീയറ്ററുകളിൽ എത്തിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്.

തുടർന്ന് മലയാളത്തിൽ കോളേജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ്, മധുര രാജ, ദൃശ്യം 2 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയ മികവ് കാഴ്ചവച്ചു. മലയാള സിനിമ മേഖലയ്ക്ക് പുറമേ തമിഴ് തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലും സജീവ സാന്നിധ്യമാണ് ഷംന കാസിം. താരം പൂർണ്ണ എന്ന പേരിലാണ് അന്യഭാഷ ചിത്രങ്ങളിൽ അറിയപ്പെടുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം നാനിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദസറ’യാണ്.

വളരെ മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ് ചിത്രം. ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയോളം രൂപ ഇതുവരെ വരുമാനവും നേടി കഴിഞ്ഞു. ഗർഭിണിയായി ഏഴുമാസം തികഞ്ഞതിന്റെ ചടങ്ങുകൾ നടത്തുന്ന ചിത്രങ്ങളുമായി മുൻപ് താരം എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബേബി ഷവർ ചടങ്ങിന് ശേഷം ഒരുപാട് പേരാണ് താരത്തിന് ആശംസകളും ആയി എത്തിയത്. വിവാഹത്തിനുശേഷം താൻ വളരെ സന്തോഷവതിയാണെന്നും എല്ലാവരുടെയും പിന്തുണയ്ക്കും നന്ദി എന്നും ഷംന മുൻപ് പ്രതികരിച്ചിരുന്നു.

Rate this post