പ്രേക്ഷകർ കാത്തിരുന്ന വ്യക്തിയെ പരിചയപ്പെടുത്തി ശരണ്യ ആനന്ദ്; വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം… | Sharanya Anand Introducing Husband Malayalam

Sharanya Anand Introducing Husband Malayalam : അഭിനയ രംഗത്തും മോഡലിങ്ങ് രംഗത്തും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ജനങ്ങൾക്ക് സുപരിചിതയായി മാറി. നിരവധി സിനിമകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കൂടാതെ തമിഴ്,തെലുങ്ക് എന്ന ഇതരഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ തന്റെ അഭിനയജീവിതം തുടങ്ങുന്നത്. ആകാശഗംഗ 2,മാമാങ്കം, തൻഹ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

എന്നാൽ ഇപ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ സജീവമാകുന്നത് കുടുംബ വിളക്കിലെ വേദിക എന്ന കഥാപാത്രമായാണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ മീരാ വാസുദേവൻ അവതരിപ്പിക്കുന്ന സുമിത്രയുടെ എതിരാളിയാണ് വേദിക. വില്ലത്തി വേഷമാണ് താരം പരമ്പരയിൽ കൈകാര്യം ചെയ്യുന്നത്. പരമ്പരയിൽ വില്ലത്തി വേഷമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ജീവിതത്തിൽ വളരെ സൗമ്യമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താരം.വേദിക എന്ന കഥാപാത്രത്തെ ആരാധകരും സ്നേഹിക്കുന്നു.

അഭിനയ മികവ് തന്നെയാണ് ഇതിനുള്ള കാരണവും.600 എപ്പിസോഡുകൾ പിന്നിട്ട ഈ പരമ്പര ടിആർപി റേറ്റിങ്ങുകളിൽ മുന്നിൽ തന്നെയാണ്. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ബിസിനസുകാരനായ മനീഷ് രാജനാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും കുറച്ചുനാൾ വിട്ടു നിന്നിരുന്നു എന്നാൽ ഭർത്താവിന് താൻ അഭിനയിക്കുന്നത് ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ പൂർവാധികം ശക്തിയോടെ ശരണ്യ ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വരികയും ചെയ്തു. പരമ്പരകളിലെ വേഷം പോലെ തന്നെ ശരണ്യയുടെ വ്ലോഗുകൾ കാണാനും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ ശരണ്യ തന്റെ പുതിയ വ്ലോഗ് ആരാധകർക്ക് വേണ്ടി പങ്കു വച്ചിരിക്കുകയാണ്. നാട്ടിൽ തിരിച്ചെത്തുന്ന തന്റെ ഭർത്താവിനെ കൂട്ടാൻ അച്ഛനോടൊപ്പം എയർപോർട്ടിലേക്ക് പോകുന്നതും തിരിച്ചുവരുമ്പോൾ ഒരു ഷോപ്പിൽ കയറി ഭർത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട ചായ കുടിക്കുന്നതും. വീട്ടിൽ മടങ്ങിയെത്തി എല്ലാവരെയും കണ്ട്, താരത്തിന്റെ അമ്മ മനീഷനായി ഒരുക്കിയിട്ടുള്ള ഭക്ഷണം കഴിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.