മാധ്യമങ്ങളെ കണ്ട്‌ മിന്നൽ ഓട്ടവുമായി ഷൈന്‍ ടോം ചാക്കോ; തിയേറ്ററിൽ നിന്നും ഇറങ്ങിയോടിയ താരത്തെ കയ്യോടെ പിടികൂടി മാധ്യമപ്രവർത്തകർ… | Shine Tom Chacko Run

Shine Tom Chacko Run : “ഓടരുതമ്മാവാ ആളറിയാം”….തിയേറ്ററിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ വട്ടമിട്ട് പിടിച്ച് മാധ്യമപ്രവർത്തകർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് നടൻ ഷൈൻ ടോം ചാക്കോ. താരം അഭിനയിച്ച പന്ത്രണ്ട് എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടയിൽ സംഭവിച്ച രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിയേറ്ററിൽ സിനിമയുടെ പ്രദർശനം കഴിഞ്ഞാലുടൻ “എങ്ങനെയുണ്ട് സിനിമ?” എന്ന ചോദ്യവുമായി വാതിൽപ്പടിക്കൽ തന്നെ കാത്തുനിൽക്കുന്ന മാധ്യമപ്രവത്തകർ ഇന്ന് ഒരു സ്ഥിരം കാഴ്ചയാണ്.

പുറത്തേക്കിറങ്ങിവരുന്നത് സിനിമയിൽ അഭിനയിച്ച നടനോ നടിയോ കൂടിയാണെങ്കിൽ ഉറപ്പായും മൈക്ക് അവർക്ക്‌ പിന്നാലെ പറന്നേക്കും. എന്നാൽ അത്തരമൊരു ചോദ്യോത്തരവേളക്ക് നിന്ന് കൊടുക്കാതെ സമക്ഷത്തുനിന്നും ഓടിരക്ഷപെടുന്ന നടൻ ഷൈൻ ടോം ചാക്കോയെ കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തിയേറ്ററിന് ചുറ്റും ഓടിക്കളിച്ച താരം പിന്നീട് പുറത്തിറങ്ങി റോഡിലൂടെയും ഓടുകയായിരുന്നു.

Shine Tom Chacko Run
Shine Tom Chacko Run

പണ്ടൊരിക്കൽ നടൻ അർജുൻ അശോകൻ മാധ്യമപ്രവർത്തകരുടെ മൈക്കിന് മുന്നിൽ നിന്ന് രസകരമായി രക്ഷപെട്ട് കടന്നുകളയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്താണെങ്കിലും ഷൈൻ ടോം ചാക്കോയുടെ ഒളിച്ചോട്ടം ആരാധകർക്കിടയിൽ പോലും ചർച്ചയായിരിക്കുകയാണ്. മുൻപ് ഷൈനിന്റെ അഭിമുഖങ്ങൾ പോലും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇടക്കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ വേഷങ്ങളിൽ ഷൈൻ തിളങ്ങി.

അഭിനേതാവ് എന്നതിനപ്പുറം പച്ചയായ ഒരു മനുഷ്യൻ എന്ന നിലയിലും ഷൈൻ ടോം ചാക്കോ പലരുടെയും ചർച്ചാവിഷയമാണ്. ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘പന്ത്രണ്ട്’ എന്ന ചിത്രത്തിൽ ഷൈനിനൊപ്പം വിനായകൻ, ദേവ് മോഹൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ തിളങ്ങുന്നത്. കുറുപ്പ്, ഭീഷ്മ, വെയിൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഷൈൻ ടോം ചാക്കോയുടെ അഭിനയപ്രതിഭ ഏറെ തിളക്കത്തോടെ വരച്ചുകാട്ടുന്ന മറ്റൊരു ചിത്രമാകും പന്ത്രണ്ട്.