ഇരുന്ന ഇരുപ്പില്‍ മരണത്തിലേക്ക് നയിക്കുന്ന സൈലന്റ് ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാതിരിക്കാന്‍…

ഹൃദ്രോഗമാണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണം. മറ്റൊരു കാരണം മസ്തിഷ്കത്തിലുണ്ടാകുന്ന രക്ത സ്രാവവും. ഹാര്‍ട്ട് അറ്റാക് എപ്പോള്‍, ആര്‍ക്ക്, എവിടെവെച്ച് സംഭവിക്കും എന്നു പറയാനാകില്ല. കുഴഞ്ഞുവീണും ഉറക്കത്തിലും നിനച്ചിരിക്കാത്ത സമയത്തും മരണം കടന്നത്തെി ജീവന്‍ കവരും. ലോകത്തെ മരണങ്ങളില്‍ 24 ശതമാനവും ഹൃദയരോഗങ്ങള്‍ മൂലമാണ്.

ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ നിശ്ശബ്ദമായത്തെി ജീവന്‍ കവരുന്ന സൈലന്‍റ് അറ്റാക്കിനെ ഏറെ പേടിക്കേണ്ടതുണ്ട്. പ്രമേഹരോഗികളില്‍ ഇതിന് സാധ്യത കൂടുതലാണ്. പലപ്പോഴും ഉറക്കത്തിലെ മരണത്തിന് പ്രധാന കാരണമാണിത്. ഏറ്റവും ശക്തിയേറിയതും ഹാനികരവുമായ അറ്റാക്കാണിത്. സൈലന്‍റ് അറ്റാക്കില്‍ നെഞ്ചുവേദന അനുഭവപ്പെടാനുള്ള സമയമോ പ്രയാസം മറ്റൊരാളെ അറിയിക്കാനുള്ള സമയമോ ലഭിക്കില്ല. രോഗി അബോധാവസ്ഥയിലേക്കും അറിയാതെ മരണത്തിലേക്കും അതിവേഗത്തില്‍ നീങ്ങും.

പുകവലി, മദ്യപാനം, വ്യായാമം ഇല്ലായ്മ, കൊളസ്ട്രോളിന്‍െറ അളവ് കൂടുതല്‍, മാനസിക സംഘര്‍ഷം, അമിതവണ്ണം, കൊഴുപ്പുകലര്‍ന്ന ഭക്ഷണങ്ങളുടെ അമിത ഉപയോഗം, രക്തസമ്മര്‍ദം (ഹൈപ്പര്‍ ടെന്‍ഷന്‍), പ്രമേഹം, ജനിതക കാരണങ്ങള്‍ എന്നിവയൊക്കെയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. നെഞ്ചുവേദന, വയറിന്‍െറ മുകളില്‍ വേദന, നെഞ്ചില്‍ ഭാരമുള്ള അനുഭവം, കയറ്റം കയറുമ്പോള്‍/അമിതജോലിചെയ്യുമ്പോള്‍ കിതപ്പ്, തൊണ്ടയില്‍ പിടിത്തം എന്നിവ രോഗലക്ഷണങ്ങളാണ്. ഇത്തരം അവസ്ഥ തുടരുകയാണെങ്കില്‍ ഹൃദയപേശികളില്‍ ചതവുപറ്റുകയും ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.