ഞെട്ടിച്ച് ദുൽക്കർ തിരിച്ചു വരവ്; തമിഴിലും തെലുങ്കിലും ദുൽഖർ തരംഗം!! ‘സീത രാമം’ ഫസ്റ്റ് ഡേ കണ്ട സിനിമ പ്രേക്ഷകർ പറയുന്നു… | Sita Ramam Movie Review Malayalam

Sita Ramam Movie Review Malayalam : ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം ‘സീത രാമം’ ഇന്ന് (ഓഗസ്റ്റ് 5) തീയറ്ററുകളിലെത്തി. ഹനു രാഘവപുടി സംവിധാനം ചെയ്ത റൊമാന്റിക് – ഡ്രാമ ചിത്രത്തിനായി, വലിയ പ്രതീക്ഷകളോടെയാണ് മലയാളി സിനിമ പ്രേക്ഷകരും കാത്തിരുന്നിരുന്നത്. മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ് ഡേ ‘സീത രാമം’ കണ്ട മലയാള സിനിമ പ്രേക്ഷകർ സിനിമയെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാം.

‘സീത രാമം’ കണ്ടിറങ്ങിയ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, പ്രണയം മനസ്സിലുള്ള ഏതൊരാൾക്കും ചിത്രം അവരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കും എന്ന് തന്നെയാണ്. മാത്രമല്ല, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നല്ലൊരു വിഭാഗവും, തങ്ങൾ സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങൾ എത്തിയപ്പോഴേക്കും കരഞ്ഞുപോയെന്നു പറയുന്നു. ചിത്രം അത്രത്തോളം വൈകാരികം ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഏറെ നാൾക്കുശേഷമാണ് ഇത്തരം ഒരു മനോഹരമായ റൊമാന്റിക് ചിത്രം കാണുന്നത് എന്ന് പ്രേക്ഷകർ പറയുന്നു. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും പ്രേക്ഷകർ പറയുന്നു. ദുൽഖർ സൽമാൻ ഇനിയും റൊമാന്റിക് ചിത്രങ്ങൾ ചെയ്യണം എന്നാണ് മലയാള സിനിമ പ്രേക്ഷകർ ആവശ്യപ്പെടുന്നത്. ഫസ്റ്റ് ഡേ ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും മികച്ച അഭിപ്രായമാണ് പറയുന്നത് എന്നതിനാൽ തന്നെ ‘സീത രാമം’ ഒരു വലിയ വിജയമായി മാറും എന്ന കാര്യത്തിൽ തർക്കമില്ല.

ഹനു രാഘവപുടിയും രാജ് കുമാർ കണ്ടാമുടിയും ചേർന്ന് തിരക്കഥ ഒരുക്കിയ ‘സീത രാമം’, വിജയാന്തി മൂവീസിന്റെ ബാനറിൽ അശ്വിൻ ദത്ത് ആണ് നിർമ്മിച്ചിരിക്കുന്നത്. പിഎസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ചേർന്ന് ചായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷാൽ ചന്ദ്രശേഖർ ആണ്. നിങ്ങളും ചിത്രം കണ്ടവർ ആണെങ്കിൽ കമന്റ് ബോക്സിൽ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.